തിരുവനന്തപുരം : അതിശക്തമായ തിരമാലയും കള്ളക്കടൽ പ്രതിഭാസവും തുടരുമെന്ന സാഹചര്യത്തിൽ കേരള തീരത്ത് ഇന്നും ഓറഞ്ച് അലർട്ട് തുടരും. സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെയും മറ്റന്നാളളും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും (5-15 mm/hour) മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ തീരദേശ മേഖലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
<BR>
TAGS : RAIN UPDATES | KERALA
SUMMARY : Rain warning in two districts; Orange alert for coastal areas
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 110 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,075…
തിരുവനന്തപുരം: ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. ദിലീപ് - അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്.…
തൃശൂർ: പാറമേക്കാവ് ദേവസ്വത്തിന്റെ പടക്കനിര്‍മ്മാണശാല ഉടമയ്ക്കെതിരെ കേസ്. അനുവദനീയമായതിനാല്‍ കൂടുതല്‍ പടക്കങ്ങളും വെടിമരുന്നും സൂക്ഷിച്ചതായി ചിറ്റൂര്‍ തഹസില്‍ദാര്‍ ഡിവൈഎസ്പിക്ക് നല്‍കിയ…
ഹൊസൂര്‍: തമിഴ്‌നാട്ടില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ബെംഗളൂരുവില്‍ നിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ട്…
ബെംഗളൂരു: സിൽക്ക്ബോർഡ് ഡബിൾ ഡക്കർ മേൽപ്പാലത്തിലെ റാഗിഗുഡ്ഡയിലേക്കുള്ള റാംപ് ബുധനാഴ്ച മുതല്‍ വാഹനഗതാഗതത്തിനായി തുറന്നു കൊടുത്തു. എച്ച്.എസ്.ആർ.ലേ ഔട്ടിനെ ജയനഗർ…
മിർസാപുർ: ഉത്തർപ്രദേശിലെ മിർസാപുരില്‍ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 മരണം. ഇതിൽ നാലുപേർ കുട്ടികളാണ്. നിയന്ത്രണം വിട്ട ട്രക്ക്…