ബെംഗളൂരു: നമ്മ മെട്രോയുടെ മൂന്നാംഘട്ട പദ്ധതിയിലെ 44.65 കിലോമീറ്റർ പാതയ്ക്ക് കേന്ദ്രമന്ത്രി സഭയുടെ അനുമതി. 15,611 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ കെംപാപുര മുതൽ ജെ.പി. നഗർ ഫോർത്ത് ഫെയ്സ് വരെ 32.15 കിലോമീറ്റർ പാതയും ഹൊസഹള്ളി മുതൽ കഡബഗെരെ വരെയുള്ള 12.5 കിലോമീറ്റർ പാതയുമാണ് നിർമിക്കുന്നത്. കെംപാപുര – ജെ.പി. നഗർ ഫോർത്ത് ഫെയ്സ് പാതയിൽ 21 സ്റ്റേഷനുകളും ഹൊസഹള്ളി മുതൽ കഡബഗെരെ വരെയുള്ള പാതയിൽ 9 സ്റ്റേഷനുകളുമാണ് നിർമിക്കുക.
മൂന്നാംഘട്ട പാത കൂടി യാഥാർഥ്യമാകുന്നതോടെ നഗരത്തിലെ നമ്മമെട്രോ പാതയുടെ ദൈർഘ്യം 220.2 കിലോമീറ്ററായി വർധിക്കും. കേന്ദ്രാനുമതി ലഭിച്ചതോടെ ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് കരുതുന്നത്.
<br>
TAGS : NAMMA METEO | BENGALURU NEWS
SUMMARY : Metro Phase III; Central approval for 44.65 km road
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കല്‍ കോളജ് ഡോക്ടേഴ്സ് സമരം കടുപ്പിക്കാൻ തീരുമാനിച്ചതിനിടെ ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. തിങ്കളാഴ്ച…
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തള്ളിയിടുന്ന എഐ(നിർമിതബുദ്ധി) വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച ഇൻസ്റ്റഗ്രാം യൂസറുടെ പേരില്‍…
കീവ്: റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഏഴ് പേർ കൊല്ലപ്പെട്ടു. താമസ കേന്ദ്രങ്ങളിൽ ഡ്രോൺ പതിച്ചാണ് ഡിനിപ്രൊ നഗരത്തിൽ മൂന്നുപേർ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം മാഗഡി റോഡ് സീഗേഹള്ളി എസ്ജി ഹാളിൽ നടക്കും. ബെംഗളൂരു വികസന…
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ കാർ അപകടത്തിൽപെട്ടു. മന്ത്രിയടക്കം കാറിലുണ്ടായിരുന്നവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി വാമനപുരത്തായിരുന്നു അപകടം.കൊട്ടാരക്കരയിൽ നിന്ന്…
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ…