ബെംഗളൂരു: മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യം പകർത്തി റീൽസ് പോസ്റ്റ് ചെയ്തയാൾ പിടിയിൽ. ഹാവേരി സ്വദേശിയായ ദിഗന്ത് ആണ് പിടിയിലായത്. പീനിയയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മെട്രോ ചിക്സ് എന്ന അക്കൗണ്ടിലൂടെയായിരുന്നു ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. ബെംഗളൂരുവിലെ മെട്രോ യാത്രികരായ സ്ത്രീകളുടെ നിരവധി ഫോട്ടോകളും വീഡിയോകളും റീൽസ് രൂപത്തിൽ അക്കൗണ്ടിലുണ്ടായിരുന്നു.
എക്‌സിലെ ഉപയോക്താവ് അക്കൗണ്ടിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ച് ബെംഗളൂരു പോലീസിനെ ടാഗ് ചെയ്യുകയും നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യുകയും അക്കൗണ്ടിലെ എല്ലാ ഫോട്ടോകളും നീക്കം ചെയ്യുകയും ചെയ്തു. സ്ത്രീകൾ അറിയാതെയാണ് ദിഗന്ത് ഫോട്ടോ എടുത്തിരുന്നതെന്നും പോലീസ് പറഞ്ഞു.
TAGS: BENGALURU | NAMMA METRO
SUMMARY: Man arrested for posting reels against women travelling in metro
ഹൈദരാബാദ്: ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു. ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. …
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന് മുന്നില്‍ വീണ്ടും ഹാജരായി നടൻ അമിത് ചക്കാലക്കല്‍. അമിത് ചക്കാലക്കല്‍ രേഖകള്‍ ഹാജരാക്കാനാണ്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക ഐ. ഡി കാർഡ് ആന്റ് ഇൻഷുറൻസ് അപേക്ഷ…
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരമെന്ന സംശയത്തില്‍ കോട്ടയം സ്വദേശിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു. പന്നിയങ്കരയില്‍ കഴിഞ്ഞ ദിവസം മരിച്ച…
തിരുവനന്തപുരം: വയോസേവന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടി ഷീലയ്ക്കും ഗായിക പി കെ മേദിനിക്കുമാണ് പുരസ്‌കാരം. ആജീവനാന്ത സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.…
കാസറഗോഡ്: ഉദുമയില്‍ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. വലിയവളപ്പിലെ അശ്വിൻ അരവിന്ദ് (18) ആണ് മരിച്ചത്. കിണറിന് മുകളില്‍ സർവ്വീസ്…