ഗുജറാത്ത്: ഗുജറാത്തില്‍ മെഷ്വോ നദിയില്‍ മുങ്ങി മരിച്ചവരുടെ കുടുംബങ്ങൾക്ക് അധിക ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അധിക ധനസഹായം പ്രഖ്യാപിച്ചത്. പരക്കേറ്റവര്‍ക്ക് 50,000 രൂപ ധനസഹായവും പ്രഖ്യാപിച്ചു.
വെള്ളിയാഴ്ചയാണ് ഗാന്ധിനഗറിലെ മെഷ്വോ നദിയിൽ കുളിക്കുന്നതിനിടെ ഒമ്പത് യുവാക്കളെ കാണാതായത്. വെള്ളിയാഴ്ച ഉച്ചയോടെ ഒമ്പത് യുവാക്കളാണ് മെഷ്വോ നദിയില്‍ കുളിക്കാന്‍ പോയത്. ഇതില്‍ ഒരാള്‍ ആദ്യം ഒഴുക്കില്‍ അകപ്പെട്ടു. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റുളളവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.
നദിയില്‍ നിന്ന് ഇതുവരെ എട്ട് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മറ്റൊരാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. മുഴുവന്‍ മൃതദേഹങ്ങളും കണ്ടെടുക്കുന്നതിന് വേണ്ടി എസ്‌ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് ടീമുകള്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു.
TAGS: NATIONAL | DROWNED TO DEATH
SUMMARY: PM announces extra compensation for eight who died in meshwo river while bathing
കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്‌കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…