മേട മാസ- വിഷു പൂജകള്‍ക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നു. ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി പി.എൻ. മഹേഷ് നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കുകയായിരുന്നു.
ശേഷം ഗണപതി, നാഗര് എന്നീ ഉപദേവതാ ക്ഷേത്ര നടകളും മേല്‍ശാന്തി തുറന്ന് വിളക്കുകള്‍ തെളിച്ചു. ശേഷം തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ ശാന്തി അഗ്നി തെളിച്ചതോടെ ഇരുമുടി കെട്ടുമായി അയ്യപ്പഭക്തർ ശരണം വിളികളോടെ പതിനെട്ടാം പടി കയറി അയ്യനെ ദർശിച്ചു വണങ്ങി.
മാളികപ്പുറം മേല്‍ശാന്തി മുരളി നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നട തുറന്ന് ഭക്തർക്ക് മഞ്ഞള്‍പ്പൊടി പ്രസാദം വിതരണം ചെയ്തു. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഇരു ക്ഷേത്രങ്ങളിലും ഉണ്ടായിരുന്നില്ല. വ്യാഴാഴ്ച പുലർച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. വ്യാഴാഴ്ച മുതല്‍ നെയ്യഭിഷേകം ഉണ്ടായിരിക്കും.
മേടം ഒന്നായ ഏപ്രില്‍ 14 ന് പുലർച്ചെ 3 മണിക്ക് തിരുനട തുറക്കും. തുടർന്ന് വിഷുക്കണി ദർശനവും കൈനീട്ടം നല്‍കലും. പിന്നേട് പതിവ് അഭിഷേകവും നെയ്യഭിഷേകവും ഗണപതി ഹോമവും നടക്കും. പൂജകള്‍ പൂർത്തിയാക്കി ഏപ്രില്‍ 18 ന് തിരുനട അടയ്ക്കും.
The post മേട മാസ- വിഷു പൂജകള്‍ക്കായി ശബരിമല നട തുറന്നു appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: ധാര്‍വാഡിലെ ഹുബ്ബള്ളി-ധാര്‍വാഡ് ബൈപാസ് റോഡിലെ ഹാലിയാൽ അണ്ടർപാസിന് സമീപം ടിബറ്റൻ വംശജനായ ബുദ്ധസന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ട്ഗോഡ്…
ജബല്‍പൂര്‍: മധ്യപ്രദേശില്‍ യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ…
തിരുവനന്തപുരം: കേരളത്തില്‍ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന് ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോള്‍ പ്രവചനം. ഒരു മുന്നണിക്കും കേരളത്തില്‍ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാത്ത…
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി നേടാന്‍ അവസരം. രാജ്യത്തെ വിവിധ ശാഖകളിലായി അപ്രന്റീസ് റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. ആകെ 1865…
ന്യൂഡൽഹി: കേരളമുൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഏപ്രിൽ 30 മുതലാണ് യുഎഇ,…
ചെന്നൈ: ഇൻസ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററും സംരംഭകയുമായ യുവതിയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ചെന്നൈ നങ്കനല്ലൂർ സ്വദേശിനിയും 'ശ്രീ സായ്…