LATEST NEWS

ദാമ്പത്യകലഹം; മൂന്ന് ലക്ഷം ഫോളോവേഴ്സുള്ള ഇന്‍സ്റ്റാഗ്രാം ഇൻഫ്ലവൻസറെ കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ചു

ചെന്നൈ: ഇൻസ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററും സംരംഭകയുമായ യുവതിയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ചെന്നൈ നങ്കനല്ലൂർ സ്വദേശിനിയും ‘ശ്രീ സായ് സിൽക്ക്‌സ്’ എന്ന സാരി സ്‌റ്റോർ ഉടമയുമായ നാഗലക്ഷ്മി(42)യാണ് ചെന്നൈയിലെ വീട്ടിൽവെച്ച് കൊല്ലപ്പെട്ടത്. നാഗലക്ഷ്മിയെ കൊലപ്പെടുത്തിയ ഭർത്താവ് സുബ്രഹ്‌മണ്യനെ(52) വീട്ടിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. നങ്കനല്ലൂരിലെ വസതിയിലാണ് നാടിനെ നടുക്കിയ ദാമ്പത്യകലഹം കൊലപാതകത്തിൽ കലാശിച്ചത്.

‘ശ്രീ സായ് സിൽക്ക്‌സ്’ എന്ന സ്ഥാപനത്തിലൂടെയും ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെയും മൂന്ന് ലക്ഷത്തിലേറെ ആരാധകരുള്ള വ്യക്തിയാണ് നാഗലക്ഷ്മി. ദാമ്പത്യപ്രശ്‌നങ്ങളെത്തുടർന്ന് ദീർഘകാലമായി സുബ്രഹ്‌മണ്യനുമായി അകന്നു കഴിയുകയായിരുന്നു ഇവർ. മധുരയിൽ ബന്ധുവിനൊപ്പം താമസിച്ചിരുന്ന സുബ്രഹ്‌മണ്യൻ അടുത്തിടെയാണ് നങ്കനല്ലൂരിലെ വീട്ടിലെത്തിയത്. നാഗലക്ഷ്മിയുമായി വീണ്ടും ഒത്തുപോകാൻ ഇയാൾ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് കരുതുന്നു.

വീട്ടിൽ അതിക്രമിച്ചു കയറിയ സുബ്രഹ്‌മണ്യൻ നാഗലക്ഷ്മിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ചെന്നൈയിൽ ദന്തൽ വിദ്യാർഥിയായ തന്റെ രണ്ടാമത്തെ മകന് ഫോണിൽ സന്ദേശം അയച്ച ശേഷമാണ് ഇയാൾ ആത്മഹത്യ ചെയ്തത്. സന്ദേശം കണ്ട് മകൻ ഉടൻ തന്നെ വീട്ടിലെത്തിയെങ്കിലും ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ദമ്പതികളുടെ മൂത്ത മകൻ റഷ്യയിൽ എംബിബിഎസ് വിദ്യാർഥിയാണ്.

ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. കൊലപാതകത്തിന്‍റെ കാരണങ്ങളിലേക്ക് അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.
SUMMARY: Marital dispute; Husband hangs himself after killing Instagram influencer with 3 lakh followers

NEWS DESK

Recent Posts

യൂണിയന്‍ ബാങ്കില്‍ 1865 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ മെയ് 19 വരെ

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി നേടാന്‍ അവസരം. രാജ്യത്തെ വിവിധ ശാഖകളിലായി അപ്രന്റീസ് റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. ആകെ 1865…

3 minutes ago

പ്രവാസികൾക്ക് ആശ്വാസം; ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

ന്യൂഡൽഹി: കേരളമുൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഏപ്രിൽ 30 മുതലാണ് യുഎഇ,…

11 minutes ago

കുസാറ്റിലെ വിദ്യാര്‍ഥിനി സ്വകാര്യ ഹോസ്റ്റലില്‍ മരിച്ച നിലയില്‍

കൊച്ചി: കുസാറ്റിലെ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ക്യാമ്പസിന് പുറത്തെ സ്വകാര്യ ഹോസ്റ്റലില്‍ ആണ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.…

1 hour ago

ഐസിഎസ്‌ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരിക്ഷ ഫലം പ്രഖ്യാപിച്ചു

ഡല്‍ഹി: ഐസിഎസ്‌ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരിക്ഷ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസില്‍ 99.18 % ശതമാനവും…

2 hours ago

തൃശൂരില്‍ യുവതിയെ ക‍ഴുത്തുഞെരിച്ചു കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

തൃശൂർ: ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. ആനക്കല്ല് തൃത്താമരശ്ശേരി ക്ഷേത്രത്തിനടുത്തായി കുന്നത്ത് വളപ്പില്‍ വീട്ടില്‍ ശിവപ്രസാദിന്റെ ഭാര്യ ഉണ്ണിമായ…

2 hours ago

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം പീഡനക്കേസ്: ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി മെയ് 14-ലേക്ക് മാറ്റി

തിരുവനന്തപുരം: രണ്ടാം പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയില്‍ വാദം കേള്‍ക്കുന്നത് മേയ് 14ലേക്ക് മാറ്റി. തിരുവനന്തപുരം…

3 hours ago