ബെംഗളൂരു: മൈസുരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായതായി പരാതി. ഹോട്ടലില്‍ പാര്‍ട് ടൈം ജോലി ചെയ്യുന്ന നിയമവിദ്യാര്‍ഥികളായ കോഴിക്കോട് സ്വദേശികളെയാണ് ആക്രമിച്ചത്. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ടോണി ആന്റണി, രാജു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
പരുക്കേറ്റ രണ്ട് വിദ്യാര്‍ഥികളെയും മൈസുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്കമാലി സ്വദേശികളാണ് ആക്രമിച്ചത് എന്നാണ് വിദ്യാർഥികളുടെ പരാതി.
ഭക്ഷണത്തിന്റെ പേരില്‍ വാക്കുതര്‍ക്കമുണ്ടാവുകയും, രണ്ട് ദിവസത്തിനുശേഷം ആളെക്കൂട്ടിയെത്തി മര്‍ദിക്കുകയുമായിരുന്നു. 16-ആം തീയതി രാത്രി ഹോട്ടലില്‍ നിന്ന് നല്‍കിയ ഗ്ലാസിന് വൃത്തിയില്ലെന്ന് പറഞ്ഞായിരുന്നു വാക്കു തര്‍ക്കമുണ്ടായത്. അന്ന് ഭീഷണിപ്പെടുത്തി തിരിച്ചുപോയ ഷൈന്‍ പ്രസാദും സംഘവും രാത്രിയോടെ ഗുണ്ടകളുമായി ഹോട്ടലിലെത്തി രണ്ട് വിദ്യാര്‍ഥികളെയും വലിച്ചിറക്കി ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് ഹോട്ടലുടമ പറഞ്ഞു.
TAGS : MYSORE | ATTACK | STUDENTS
SUMMARY : Attack on Malayali students in Mysuru
ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…
കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…
ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…
ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…