ബെംഗളൂരു : കാർമൽ കാത്തലിക് അസോസിയേഷൻ മൈസൂരുവിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 32-ാമത് കരോൾ ഗാനമത്സരം ഞായറാഴ്ച മൈസൂരു മഹാരാജാസ് സെന്റിനറി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 8.30-ന് ഉദ്ഘാടന ചടങ്ങിൽ യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ എം.പി. മുഖ്യാതിഥിയാകും. മൈസൂരു രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ റവ. ഡോ. ബെർണാഡ് മോറസ് സന്ദേശം നൽകും.ഫാ. റിജോ തോമസ്, ജോസഫ് ഫ്രാൻസിസ് എന്നിവർ വിശിഷ്ടാതിഥികളാകും. പ്രൊഫ. ജോസഫ് മാത്യു അധ്യക്ഷത വഹിക്കും.
വൈകുന്നേരം 6.30-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പോലീസ് അക്കാദമി ഡയറക്ടർ ചെന്നബസവണ്ണ മുഖ്യാതിഥിയാകും. മാണ്ഡ്യ രൂപതാ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ക്രിസ്മസ് സന്ദേശംനൽകും. ഫാ. അഗസ്റ്റിൻ പയ്യമ്പള്ളി, പി. മൊയ്തീൻ എന്നിവർ വിശിഷ്ടാതിഥികളാകും.
കിന്റർഗാർട്ടൻ മുതൽ പ്രൊഫഷണൽസ് വരെ 12 വിഭാഗങ്ങളിൽ നടക്കുന്ന മത്സരത്തിൽ നൂറിലേറെ ടീമുകൾ പങ്കെടുക്കും. ഓരോ ഗ്രൂപ്പിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ട്രോഫിയും കാഷ് പ്രൈസുകളും ലഭിക്കും. ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന വിദ്യാലയത്തിന് ചാമ്പ്യൻസ് ട്രോഫിയുംനൽകും. 5 മുതൽ 50 വരെയാണ് ഓരോ ടീമിലും അനുവദനീയമായ ഗായകർ. ഇംഗ്ലീഷിലും മറ്റു പ്രാദേശികഭാഷകളിലും കരോൾ ഗാനം ആലപിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9448576371.
<br>
TAGS : CHRISTMAS CAROL | MYSURU
തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനില്‍ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെ കീഴ്പ്പെടുത്തിയ…
പാറ്റ്ന: ബിഹാറിന്റെ ചുക്കാന്‍ നിതീഷ് കുമാറിന് തന്നെ. മുഖ്യമന്ത്രി സ്ഥാനം നിതീഷിന് നൽകാൻ എൻഡിഎയിൽ ധാരണയായി. ഡൽഹിയിൽ അമിത് ഷായുമായി…
ബെംഗളൂരു: ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങി മൂന്നരലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ മലയാളി വിദ്യാർഥിയെ കാണാതായതായി പോലീസ്. മംഗളൂരുവിൽ യേനപോയ…
ഗാന്ധിനഗര്‍: സാരിയെയും പണത്തെയും ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതിശ്രുതവധുവിനെ വരന്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഗുജറാത്തിലെ ഭാവ്‌നഗറിലെ ടെക്രി ചൗക്കിന് സമീപത്താണ്…
കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 30 റൺസിന്റെ ദയനീയ തോൽവി. 124 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 93…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതേറിറ്റി മുന്നറിയിപ്പ് നൽകി.…