Categories: NATIONALTOP NEWS

മോദിയ്‌ക്ക് മൂന്നാമൂഴം; സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറിന്

ന്യൂഡൽഹി: തുടര്‍ച്ചയായ മൂന്നാം എന്‍ഡിഎ സര്‍ക്കാരിനെ നരേന്ദ്രമോദി തന്നെ നയിക്കും. പ്രധാനമന്ത്രിയായി വീണ്ടും മോദിയുടെ പേര് രാജ്‌നാഥ് സിങ് നിര്‍ദേശിച്ചു. ഇതിനെ അമിത് ഷായും നിതിന്‍ ഗഡ്കരിയും പിന്തുണച്ചു. ഡല്‍ഹിയില്‍ തുടരുന്ന എന്‍ഡിഎ യോഗം എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തു. നരേന്ദ്രമോദിയെ ഈ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണത്തിലെ കിംഗ് മേക്കറുമാരായ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ഞായറാഴ്‌ച വൈകിട്ട് ആറിനായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ്.

എൻഡിഎയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലോകസഭാംഗങ്ങളുടെ യോഗം പഴയ പാർലമെന്‍റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ പുരോഗമിക്കുകയാണ്. എൻഡിഎ എംപിമാരെ കൂടാതെ മന്ത്രിമാരുൾപ്പെടെയുള്ള സഖ്യത്തിലെ മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

വീണ്ടും പ്രധാനമന്ത്രി സ്ഥാനം ലഭിച്ച നരേന്ദ്ര മോദിയെ ചന്ദ്രബാബു നായിഡു പ്രശംസിച്ചു. ഇന്ത്യയ്‌ക്ക് ശരിയായ സമയത്ത് ശരിയായ നേതാവാണ് മോദി. കഴിഞ്ഞ മൂന്ന് മാസം വിശ്രമമില്ലാതെ മോദി പ്രചാരണം നടത്തി. അതിന്‍റെ ഫലമായി വൻ ഭൂരിപക്ഷത്തിൽ ആന്ധ്രയിൽ അധികാരത്തിൽ എത്താൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരും പ്രചാരണം നടത്തിയിരുന്നു. ആന്ധ്രയ്‌ക്കൊപ്പം കേന്ദ്രമുണ്ടെന്ന ഉറപ്പ് ജനങ്ങൾക്കുണ്ടായി എന്നും ചന്ദ്രബാബു നായിഡു കൂട്ടിച്ചേർത്തു.

യോഗത്തിനുശേഷം നരേന്ദ്രമോദിയും എംപിമാരും രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിക്കും. എൻഡിഎയിലെ നിർണായക കക്ഷികളായ ജെഡിയു നേതാവ് നിതീഷ് കുമാർ, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു എന്നിവരും മോദിക്കൊപ്പം രാഷ്‌ട്രപതിയെ കാണുമെന്നാണ് സൂചന.

അതേസമയം, തൃശൂരിലെ നിയുക്ത എംപി സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുരേഷ് ഗോപിക്ക് കേന്ദ്ര നേതൃത്വത്തിൽ നിന്ന് നിർദേശം ലഭിച്ചെന്നാണ് സൂചന. മോദിക്കൊപ്പം സുരേഷ്‌ ഗോപിയും ഞായറാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

സ്‌പീക്കർ സ്ഥാനം ടിഡിപിക്ക് നൽകുന്നതില്‍ ബിജെപി നേതാക്കൾ ഇന്നലെ ചർച്ച നടത്തിയിരുന്നു. ചന്ദ്രബാബു നായിഡു വിട്ടുവീഴ്‌ചയ്ക്ക് തയാറായില്ലെങ്കില്‍ സ്‌പീക്കർ സ്ഥാനം ബിജെപി നൽകിയേക്കും. ഇന്ന് വൈകീട്ടോടെ മൂന്നാം മോദി മന്ത്രിസഭയുടെ പൂര്‍ണ്ണ ചിത്രം വ്യക്തമായേക്കുമെന്നാണ് സൂചന.
<BR>
TAGS : NDA MEETING | NARENDRA MODI | LOK SABHA ELECTION -2024
KEYWORDS : Narendra modi prime minister in 3rd nda government nda meeting updates

 

Savre Digital

Recent Posts

ബംഗാളി നടി ബസന്തി ചാറ്റര്‍ജി അന്തരിച്ചു

കൊല്‍ക്കത്ത: മുതിർന്ന ബംഗാളി നടി ബസന്തി ചാറ്റർജി (88) കൊല്‍ക്കത്തയിലെ വീട്ടില്‍ അന്തരിച്ചു. വളരെക്കാലമായി അർബുദ ബാധിതയായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ…

1 hour ago

പാലക്കാട് ഫോറം ബെംഗളൂരു വാർഷിക പൊതുയോഗം

ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരുവിന്റെ വാർഷിക പൊതുയോഗം മേടരഹള്ളിയിലെ ഓഫീസിൽ നടന്നു.അധ്യക്ഷൻ ആര്‍ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സി…

2 hours ago

സാന്ദ്ര തോമസിന് തിരിച്ചടി; പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പില്‍ പത്രിക തള്ളിയതിനെതിരായ ഹര്‍ജി തള്ളി

കൊച്ചി: കോടതിയില്‍ സാന്ദ്ര തോമസിന് തിരിച്ചടി. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പത്രിക തള്ളിയതിനെതിരായി സമർപ്പിച്ച ഹർജി കോടതി…

2 hours ago

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഒരു പവന് 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ…

3 hours ago

ബെംഗളൂരു സ്‌റ്റോറി ടെല്ലിങ് സൊസൈറ്റിയുടെ കഥപറച്ചിൽ സംഗമം നാളെ

ബെംഗളൂരു: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ബെംഗളൂരു സ്‌റ്റോറി ടെല്ലിങ് സൊസൈറ്റി സംഘടിപ്പിക്കുന്ന സ്വാതന്ത്യസമര യോദ്ധാക്കളെക്കുറിച്ചുള്ള കഥപറച്ചിൽ പരിപാടി നാളെ വൈകിട്ട് 5…

3 hours ago

വയറ്റില്‍ തോട്ട കെട്ടിവെച്ച്‌ പൊട്ടിച്ച്‌ 60കാരന്‍ ജീവനൊടുക്കി

കോട്ടയം: ഗൃഹനാഥൻ ശരീരത്തില്‍ തോട്ടകെട്ടിവെച്ച്‌ പൊട്ടിച്ച്‌ ജീവനൊടുക്കി. മണർകാട് സ്വദേശി റജിമോൻ (60) ആണ് മരിച്ചത്. സ്ഫോടക വസ്തു വയറ്റില്‍…

4 hours ago