ലഖ്‌നൗ : ഉത്തർപ്രദേശിലെ നോയിഡയിലെ ആശുപത്രി മോർച്ചറിക്കുള്ളിലെ ഫ്രീസർ റൂമിൽ ജീവനക്കാർ ശാരീരിക ബന്ധത്തിൽ ഏര്‍പ്പെടുന്നതിന്റെ വീഡിയോ ചിത്രീകരണം. സംഭവത്തിൽ മോര്‍ച്ചറിയിലെ ശുചീകരണ തൊഴിലാളിയായ ഷേർ സിങിനെ പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ ആരോഗ്യവകുപ്പ് അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു.
ദൃശ്യങ്ങളിലുള്ളത് മോർച്ചറി ഫ്രീസർ റൂം ജീവനക്കാരൻ ഷേർ സിങാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തു. വീഡിയോ ചിത്രീകരിച്ച മറ്റ് രണ്ട് ജീവനക്കാരും പോലീസ് പിടിയിലായി. സുരക്ഷാ വീഴ്ച ഉണ്ടായെന്നും സിസിടിവി ക്യാമറകൾ ഉടൻ സ്ഥാപിക്കുമെന്നും നോയിഡ ചീഫ് മെഡിക്കൽ ഓഫീസർ സുനിൽ ശർമ അറിയിച്ചു. പ്രതിയായ ഷേർ സിങിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നും ഓഫീസർ അറിയിച്ചു.
അതേസമയം, വീഡിയോയിലുള്ള സ്ത്രീ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഒരു മാസം മുൻപാണ് വീഡിയോ ചിത്രീകരിച്ചത് എന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സമാനമായ വീഡിയോകൾ ചിത്രീകരിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.
<BR>
TAGS : MORTUARY | UTTAR PRADESH
SUMMARY : Filming of sexual video while lying in mortuary freezer: Employees arrested
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സ്‌പോർട്‌സ് ക്വോട്ടയിൽ കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി…
കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ജാബിർ–മുബഷിറ ദമ്പതികളുടെ മകൻ…
ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഗുരുവന്ദനം പുരസ്കാരങ്ങൾ വിതരണം ചെയ്തു. 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന…
ബെംഗളൂരു: കേരളസമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്മൃതി സംഘടിപ്പിച്ചു. മലയാള സാഹിത്യകാരന്മാരിൽ ഏറ്റവും ജനപ്രീതി നേടിയ ചെറുകഥാകൃത്തും, നോവലിസ്റ്റും…
കണ്ണൂര്‍: പഴം തൊണ്ടയിൽ കുടുങ്ങി 62കാരൻ മരിച്ചു. ചക്കരക്കലിൽ ആണ് സംഭവം. കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം…
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നേരിയ ഭൂചനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് വൈകിട്ട് 4.45ന് ഭൂചലനം ഉണ്ടായത്. വൈകിട്ട്…