Categories: NATIONALTOP NEWS

യമുന നദിയിൽ വിഷം കലർത്തിയെന്ന പ്രസ്താവന; അരവിന്ദ് കെജ്രിവാളിനെതിരെ കേസെടുത്തു

ഡൽഹി: യമുന നദിയിൽ ഹരിയാന സർക്കാർ വിഷം കലർത്തുകയാണെന്ന പ്രസ്താവനയിൽ ആം ആദ്മി പാർട്ടി (എഎപി) കൺവീനർ അരവിന്ദ് കെജ്രിവാളിനെതിരെ നിയമ നടപടിയുമായി ഹരിയാന സർക്കാർ.  സർക്കാറിന്റെ പരാതിയിൽ സോണിപത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കെജ്രിവാളിനെതിരെ കേസെടുത്തു.

ഈ മാസം 17ന് ഹാജരാകാൻ ആവശ്യപ്പെട്ട് കെജ്രിവാളിന് കോടതി സമൻസ് അയച്ചു. കെജ്രിവാളിന്റെ നിരുത്തരവാദപരമായ പ്രസ്താവന ഹരിയനായിലെയും ഡൽഹിയിലെയും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തിയിരിക്കുകയാണെന്നും അദ്ദേഹത്തിനെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വിപു ഗോയൽ പറഞ്ഞു.

ഫെബ്രുവരി 5 ന് നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിങ്കളാഴ്ച നടന്ന ആം ആദ്‌മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയിലാണ് കെജ്രിവാൾ ആരോപണങ്ങൾ ഉന്നയിച്ചത്. യമുന നദിയിലെ ജലം മലിനമാകാൻ കാരണം ഹരിയാനയിലെ ബിജെപി സർക്കാറാണെന്നും യമുനയിലെ അമോണിയത്തിന്റെ അളവ് അനുവദനീയമായതിനേക്കാൾ 700 മടങ്ങ് കൂടുതലാണെന്നും ഇതിന് കാരണം ഹരിയാനയിലെ ബി ജെ പി സർക്കാർ വെള്ളത്തിൽ വിഷം കലർത്തുന്നതാണെന്നുമായിരുന്നു കെജ്രിവാളിന്റെ ആരോപണം. ഈ വിഷം കലർത്തിയ വെള്ളം ഡൽഹിയിലെ കുടിവെള്ളത്തിൽ കലർന്നിരുന്നെങ്കിൽ, നിരവധി ആളുകൾ മരിക്കുമായിരുന്നു. അത് കൂട്ട വംശഹത്യയ്ക്ക് കാരണമാകുമായിരുന്നുവെന്നും കെജ്രിവാൾ പറഞ്ഞു.

ഇതിനുപിന്നാലെ കെജ്രിവാളിനെതിരെ ബിജെപി നേതാക്കൾ രംഗത്ത് വന്നിരുന്നു. കെജ്രിവാളിന്‍റെ ആരോപണത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. ഇത്തരം ആരോപണങ്ങള്‍ രാജ്യത്തിന് തന്നെ അപമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയുടെ ഒരു മുന്‍ മുഖ്യമന്ത്രി ഹരിയാന ജനതയ്‌ക്കെതിരെ തരംതാഴ്ന്ന ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു.’തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയത്താല്‍ എഎപി പരിഭ്രാന്തിയിലാണ്. ഡല്‍ഹിയിലെ ആളുകളില്‍ നിന്നും വ്യത്യസ്‌തരാണോ ഹരിയാനയിലെ ജനങ്ങള്‍. ഹരിയാനയിലെ ആളുകളുടെ ബന്ധുക്കള്‍ ഡല്‍ഹിയില്‍ താമസിക്കുന്നില്ലേ. തങ്ങളുടെ സ്വന്തം ആളുകള്‍ കുടിക്കുന്ന വെള്ളത്തില്‍ ഹരിയാനയിലെ ആളുകള്‍ വിഷം കലക്കാന്‍ ശ്രമിക്കുമോ,’ എന്ന് പ്രധാനമന്ത്രി ചോദിച്ചു.
<BR>
TAGS ; ARAVIND KEJRIWAL | CONTROVERSIAL STATEMENTS
SUMMARY : The statement that the Yamuna river was poisoned; A case was filed against Arvind Kejriwal

Savre Digital

Recent Posts

കേരളത്തിൽ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ല; മന്ത്രി കെ കൃഷ്ണന്‍ കുട്ടി

തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി വാങ്ങാനുള്ള കരാറിന്…

44 minutes ago

കോഴിക്കോട് തെരുവുനായ ആക്രമണം; നിരവധിപേര്‍ക്ക് കടിയേറ്റു

കോഴിക്കോട്: വാണിമേലില്‍ നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വാണിമേല്‍ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡില്‍ വെച്ചാണ് നായയുടെ കടിയേറ്റത്. പരുക്കേറ്റ…

1 hour ago

കാത്തിരിപ്പിന് വിരാമം; നമ്മ മെട്രോ യെല്ലോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, സര്‍വീസുകള്‍ നാളെ മുതല്‍

ബെംഗളൂരു: നീണ്ട കാത്തിരിപ്പിന് ശേഷം ആർവി റോഡ് മുതല്‍  ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ യാഥാര്‍ത്ഥ്യമായി. രാവിലെ…

1 hour ago

‘വൃത്തിയില്ലാത്ത കറപിടിച്ച സീറ്റില്‍ ഇരുത്തി’; ഇന്‍ഡിഗോ എയര്‍ലൈന്‍സ് 1.5 ലക്ഷം രൂപ പിഴ നല്‍കണം

ഡല്‍ഹി: യാത്രയ്ക്കിടെ വൃത്തികെട്ടതും കറപിടിച്ചതുമായ സീറ്റ് നല്‍കിയെന്ന യുവതിയുടെ പരാതിയില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് കുറ്റക്കാരനാണെന്ന് ഡല്‍ഹി ഉപഭോക്തൃ ഫോറം കണ്ടെത്തി.…

2 hours ago

ധർമസ്ഥലയില്‍ യൂട്യൂബർമാരെ ആക്രമിച്ച കേസ്; പ്രതികള്‍ക്ക് ഇടക്കാല ജാമ്യം

മംഗളൂരു: ധർമസ്ഥലയില്‍ ചിത്രീകരണത്തിന് എത്തിയ  യൂട്യൂബർമാരെ ആക്രമിച്ച കേസിലെ 6 പ്രതികള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. പദ്മപ്രസാദ്, സുഹാസ്, ഗുരുപ്രസാദ്,…

2 hours ago

സുരേഷ് ഗോപിയെ കാണാനില്ല, കണ്ടെത്തണം; പോലീസിൽ പരാതി നൽകി കെ.എസ്.യു തൃശൂർ അധ്യക്ഷൻ

തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി. തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ഇമെയിൽ മുഖേന കെ…

3 hours ago