യശ്വന്തപുര- കൊച്ചുവേളി ഗരീബ് രഥ് താത്കാലികമായി റദ്ദാക്കിയ തീരുമാനം പുനപരിശോധിക്കുമെന്ന് റെയില്‍വേ

ബെംഗളൂരു: കേരളത്തിലേക്കുള്ള ഓണം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപനം നേരത്തെയാക്കണമെന്നുള്ള ആവശ്യങ്ങളടക്കം ഉന്നയിച്ച് കർണാടക കേരള ട്രാവലേഴ്സ് ഫോറം പ്രതിനിധികൾ റെയിൽവേ റെയിൽവേ ഡിവിഷണൽ ഓപ്പറേഷൻസ് മാനേജർ (ഡിഒഎം) നൈനി ശ്രീ രംഗനാഥ് റെഡ്ഡിയുമായി ചർച്ച നടത്തി.

യശ്വന്തപുര ടെർമിനൽ നിർമാണത്തിൻ്റെ ഭാഗമായി ഒരു മാസക്കാലത്തേക്ക് യശ്വന്തപുര- കൊച്ചുവേളി ഗരീബ് രഥ് (12257/58) റദ്ദാക്കിയ തീരുമാനം പുനപരിശോധിക്കുമെന്ന് ഡിഒഎം ഉറപ്പ് നൽകിയതായി കെ.കെ.ടി.എഫ്. ഭാരവാഹികൾ ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു. യശ്വന്തപുരയ്ക്ക് പകരം ചിക്കബാനവാര, ബാനസവാടി എന്നിവിടങ്ങളിൽ നിന്നും പുറപ്പെടുന്ന രീതിയിൽ താത്കാലികമായി സർവീസ് പുനസ്ഥാപിക്കണമെന്നായിരുന്നു കെ.കെ.ടി.എഫ് ആവശ്യപ്പെട്ടത്.

ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് എല്ലാവർഷവും ഏർപ്പെടുത്തുന്ന സ്പെഷ്യൽ ട്രെയിൻ വൈകി പ്രഖ്യാപിക്കുന്നതു കൊണ്ട് യാത്രക്കാർക്ക് പ്രയോജനം ലഭിക്കുന്നില്ലെന്നും ഇത്തവണ പ്രഖ്യാപനം നേരത്തെയാക്കണമെന്നും ഭാരവാഹികൾ ചർച്ചയിൽ ഉന്നയിച്ചു. ട്രെയിൻ സർവീസ് ഒരു മാസം മുമ്പേ പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഡിഒഎം ചര്‍ച്ചയില്‍ അറിയിച്ചു. ബെംഗളൂരുവിൽ നിന്നും കൊച്ചിയിലേക്കുള്ള വന്ദേഭാരത് രണ്ടു മാസത്തിനകം സർവീസ് ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.

കെ.കെ.ടി.എഫ്. ചെയർമാൻ ആർ.വി. ആചാരി, ജനറൽ കൺവീനർ ആർ. മുരളീധർ, കോഡിനേറ്റർ മെറ്റി കെ. ഗ്രേസ്, ജേക്കബ് എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു.
<br>
TAGS : KKTF | RAILWAY | MALAYALI ORGANIZATION,
SUMMARY : Karnataka Kerala Travelers Forum held a discussion with Ranganath Reddy, Railway Divisional Operations Manager (DOM).

Savre Digital

Recent Posts

സംസ്ഥാനത്തെ അതിതീവ്രമഴ; മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം:സംസ്ഥാനത്ത് അതിതീവ്രമഴയിൽ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി കാറ്റും മഴയും ശക്തമായതിനാല്‍ മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ടെന്നും…

3 hours ago

വോട്ടർപട്ടികയിലെ ക്രമക്കേട്: പാർട്ടികൾ ശരിയായ സമയത്ത് ഉന്നയിച്ചിരുന്നെങ്കില്‍ തിരുത്താന്‍ കഴിയുമായിരുന്നു-തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നതായി -തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിരുന്നുവെന്നും…

3 hours ago

മണിപ്പുർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് നാഗാലാന്‍ഡിന്റെ അധിക ചുമതല

ന്യൂഡല്‍ഹി: മണിപ്പൂർ ഗവർണർക്ക് നാഗാലാൻഡ് ഗവർണറുടെ അധിക ചുമതല നല്‍കി. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്കാണ് അധിക ചുമതല…

4 hours ago

ആകാശത്തുവെച്ച് ഇന്ധനച്ചോര്‍ച്ച; ബെളഗാവി-മുംബൈ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ന്യൂഡൽഹി: കർണാടകയിലെ ബെളഗാവിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനം ഇന്ധനച്ചോർച്ചയെ തുടർന്ന് തിരിച്ചിറക്കി. 41 പേരുമായി പറന്നുയർന്ന സ്റ്റാർ എയർലൈൻസിൻ്റെ…

4 hours ago

ബെംഗളൂരു നഗരത്പേട്ടയിലെ തീപ്പിടുത്തം; അഞ്ച് മരണം, കെട്ടിട ഉടമക്കെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം അഞ്ച് പേർ മരിച്ചതായി സ്ഥിരീകരണം. രാജസ്ഥാൻ സ്വദേശികളായ…

4 hours ago

ചിറ്റയം ഗോപകുമാർ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി

പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…

5 hours ago