കർണാടക-കേരള ട്രാവലേഴ്സ് ഫോറം ഭാരവാഹികള്‍ ഡിവിഷണൽ റെയിൽവേ മാനേജർ നൈനി ശ്രീരംഗനാഥ് റെഡ്ഡിയുമായി
ബെംഗളൂരു: കേരളത്തിലേക്കുള്ള ഓണം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപനം നേരത്തെയാക്കണമെന്നുള്ള ആവശ്യങ്ങളടക്കം ഉന്നയിച്ച് കർണാടക കേരള ട്രാവലേഴ്സ് ഫോറം പ്രതിനിധികൾ റെയിൽവേ റെയിൽവേ ഡിവിഷണൽ ഓപ്പറേഷൻസ് മാനേജർ (ഡിഒഎം) നൈനി ശ്രീ രംഗനാഥ് റെഡ്ഡിയുമായി ചർച്ച നടത്തി.
യശ്വന്തപുര ടെർമിനൽ നിർമാണത്തിൻ്റെ ഭാഗമായി ഒരു മാസക്കാലത്തേക്ക് യശ്വന്തപുര- കൊച്ചുവേളി ഗരീബ് രഥ് (12257/58) റദ്ദാക്കിയ തീരുമാനം പുനപരിശോധിക്കുമെന്ന് ഡിഒഎം ഉറപ്പ് നൽകിയതായി കെ.കെ.ടി.എഫ്. ഭാരവാഹികൾ ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു. യശ്വന്തപുരയ്ക്ക് പകരം ചിക്കബാനവാര, ബാനസവാടി എന്നിവിടങ്ങളിൽ നിന്നും പുറപ്പെടുന്ന രീതിയിൽ താത്കാലികമായി സർവീസ് പുനസ്ഥാപിക്കണമെന്നായിരുന്നു കെ.കെ.ടി.എഫ് ആവശ്യപ്പെട്ടത്.
ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് എല്ലാവർഷവും ഏർപ്പെടുത്തുന്ന സ്പെഷ്യൽ ട്രെയിൻ വൈകി പ്രഖ്യാപിക്കുന്നതു കൊണ്ട് യാത്രക്കാർക്ക് പ്രയോജനം ലഭിക്കുന്നില്ലെന്നും ഇത്തവണ പ്രഖ്യാപനം നേരത്തെയാക്കണമെന്നും ഭാരവാഹികൾ ചർച്ചയിൽ ഉന്നയിച്ചു. ട്രെയിൻ സർവീസ് ഒരു മാസം മുമ്പേ പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഡിഒഎം ചര്‍ച്ചയില്‍ അറിയിച്ചു. ബെംഗളൂരുവിൽ നിന്നും കൊച്ചിയിലേക്കുള്ള വന്ദേഭാരത് രണ്ടു മാസത്തിനകം സർവീസ് ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.
കെ.കെ.ടി.എഫ്. ചെയർമാൻ ആർ.വി. ആചാരി, ജനറൽ കൺവീനർ ആർ. മുരളീധർ, കോഡിനേറ്റർ മെറ്റി കെ. ഗ്രേസ്, ജേക്കബ് എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു.
<br>
TAGS : KKTF | RAILWAY | MALAYALI ORGANIZATION,
SUMMARY : Karnataka Kerala Travelers Forum held a discussion with Ranganath Reddy, Railway Divisional Operations Manager (DOM).
തൃശൂർ: മോട്ടോർ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശം അയച്ച് 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. ഫരീദാബാദ് സ്വദേശിനി…
കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനക്കേസില്‍ പ്രതിയും ബിജെപി നേതാവുമായ കടവത്തൂർ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ കെ.പത്മരാജൻ കുറ്റക്കാരനെന്ന് കോടതി.…
കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി. ഓര്‍ത്തോപീഡിക്‌സ് വിഭാഗമാണ്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി. ഇന്നലെ 11,790 രൂപയായിരുന്നു വില. ഇന്ന്…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വൻകുതിപ്പ്. ലീഡ് നിലയിൽ…
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയതിലെ മുഖ്യ സൂത്രധാരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു. പുല്‍വാമയിലെ വീടാണ് സുരക്ഷാസേന…