യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച; യാത്രക്കാരുടെ പണവും മൊബൈൽ ഫോണുകളും നഷ്ടമായി

യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച. ഇരുപതോളം യാത്രക്കാരുടെ മൊബൈൽ ഫോണുകളും പണവുമാണ് ഇന്ന് പുലർച്ചെ നഷ്ടപ്പെട്ടത്. സേലത്തിനും ധർമ്മപുരിക്കും ഇടയിൽ വച്ചാണ് ട്രെയിനിൽ കൂട്ട കവർച്ച നടന്നത്. ഐഫോൺ ഉൾപ്പടെ നഷ്ടമായെന്ന് യാത്രക്കാർ പറഞ്ഞു. എസി കോച്ചുകളിലാണ് പ്രധാനമായും കവർച്ച നടന്നത്. യാത്രക്കാർ ഉറങ്ങുകയായിരുന്നതിനാൽ തന്നെ മോഷ‌ണം നടന്നുവെന്ന് തിരിച്ചറിയാൻ വൈകി.

ഹാൻഡ് ബാഗുകളും പാന്‍റ്സിന്‍റെ കീശയിൽ സൂക്ഷിച്ചിരുന്ന ഫോണും ആഭരണവുമാണ് മോഷ്ടിക്കപ്പെട്ടത്. പണവും മറ്റ് വസ്തുക്കളും കവർന്ന മോഷ്ടാക്കൾ ബാഗുകൾ ട്രെയിനിലെ ശുചിമുറികളിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് യാത്രക്കാർ ബാഗുകൾ കണ്ടെത്തിയതോടെയാണ് മോഷണം നടന്നതായി മനസിലാക്കിയത്. സംഭവത്തിന് പിന്നാലെ യാത്രക്കാർ സേലത്ത് ഇറങ്ങി പരാതി നൽകി.

The post യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച; യാത്രക്കാരുടെ പണവും മൊബൈൽ ഫോണുകളും നഷ്ടമായി appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ശുഭാംശു ശുക്ലയും സംഘവും ജൂലൈ 10ന് തിരികെ ഭൂമിയിലേക്ക്

ന്യൂഡൽഹി: ആക്‌സിയം4 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലെത്തി ചരിത്രം കുറിച്ച ശുഭാംശു ശുക്ലയും സംഘവും രണ്ടാഴ്ചത്തെ വാസത്തിന് ശേഷം ജൂലൈ…

2 minutes ago

പടക്കനിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി: ഒരാള്‍ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ ഒരു പടക്ക നിര്‍മ്മാണശാലയില്‍ സ്ഫോടനം. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.…

2 hours ago

മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഔദ്യോഗിക ബംഗ്ലാവ് ഒഴിയണം; കേന്ദ്രത്തിന് കത്തയച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ക്ക് ഇതുവരെ സര്‍ക്കാര്‍ താമസസൗകര്യം അനുവദിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച്‌ സുപ്രീംകോടതി കേന്ദ്രത്തിന് കത്തെഴുതി. മൂന്ന് പേര്‍ ട്രാന്‍സിറ്റ്…

2 hours ago

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച്‌ മന്ത്രി വീണ ജോര്‍ജ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ബിന്ദുവിന്റെ വീട്…

3 hours ago

നിപയില്‍ ആശ്വാസം; പനി ബാധിച്ച കുട്ടികളുടെ ഫലം നെഗറ്റീവ്

പാലക്കാട്: നിപ ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിയുടെ അടുത്ത ബന്ധുക്കളുടെ പരിശോധനാ ഫലം നെഗറ്റീവ്. ചികിത്സയിലുള്ള 38 കാരിയുടെ…

3 hours ago

കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; 30 ഓളം പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം കാട്ടാക്കടയില്‍ നിന്നും നെയ്യാർ ഡാമിലേക്ക്…

5 hours ago