യാത്രക്കാരിയെ ബിഎംടിസി കണ്ടക്ടർ മർദിച്ച സംഭവം; കണ്ടക്ടറുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യം

ബെംഗളൂരു: ടിക്കറ്റ് തർക്കത്തെ തുടർന്ന് ബസ്സിനുള്ളിൽ വച്ച് യാത്രക്കാരിയും മർദിച്ച ബിഎംടിസി ഡ്രൈവറുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യം. മാർച്ച് അവസാനത്തോടെ സിദ്ധാപുര റൂട്ടിലെ ബിഎംടിസി ബസിലായിരുന്നു സംഭവം. കോതനൂർ ഡിപ്പോയിലെ കണ്ടക്ടറായ ഹൊന്നപ്പ നാഗപ്പ അഗസറെയായിരുന്നു  സസ്പെൻഡ്‌ ചെയ്തത്.

ടിക്കറ്റ് എടുക്കുന്നതിനിടെ ബസ് കണ്ടക്ടറും യുവതിയും തമ്മിൽ വാക്കു തർക്കം ഉണ്ടാകുകയായിരുന്നു. ഇതര സംസ്ഥാനക്കാരിയായ യാത്രക്കാരിക്ക് കന്നഡ അറിയാഞ്ഞിട്ടും സൗജന്യ ടിക്കറ്റ് ആവശ്യപ്പെട്ടതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചത്. തുടർന്ന് കണ്ടക്ടർ യാത്രക്കാരിയെ അടിക്കുകയായിരുന്നു.

എന്നാൽ യുവതിയാണ് കണ്ടക്ടറെ ആദ്യം മർദിച്ചത് എന്നും കണ്ടക്ടറുടെ ഭാഗത്ത് തെറ്റില്ലെന്നും കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കമ്മീഷൻ (കെഎസ്ആർടിസി) സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് യൂണിയൻ ചൂണ്ടിക്കാട്ടി. കണ്ടക്ടറുടെ സസ്പെൻഷൻ നടപടിയെ യൂണിയൻ അപലപിച്ചു. സസ്പെൻഷൻ പിൻവലിക്കണം എന്നും അദ്ദേഹത്തെ ഡ്യൂട്ടിയിലേക്ക് തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് യൂണിയൻ ബിഎംടിസി എംഡിക്ക് കത്തെഴുതി.

The post യാത്രക്കാരിയെ ബിഎംടിസി കണ്ടക്ടർ മർദിച്ച സംഭവം; കണ്ടക്ടറുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യം appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

നമ്മ മെട്രോ മൂന്നാം ഘട്ടം; മുറിക്കുന്ന മരങ്ങളുടെ എണ്ണം പതിനൊന്നായിരത്തിൽ നിന്ന് 6000 ആക്കി കുറയ്ക്കാൻ ബിഎംആർസി

ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ട നിർമാണത്തിന്റെ ഭാഗമായി മുറിച്ചു മാറ്റേണ്ട മരങ്ങളുടെ എണ്ണം പതിനൊന്നായിരത്തിൽ നിന്ന് 6000 ആക്കി…

31 minutes ago

യു.എസിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% തീരുവ; പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: യു.എസിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ​അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം.…

37 minutes ago

തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം: ബെംഗളൂരുവിൽ പ്രതിഷേധിക്കാൻ രാഹുൽഗാന്ധി

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ ബിജെപി ക്രമക്കേട് നടന്നെന്ന ആരോപണത്തിനു പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ്. ഓഗസ്റ്റ്…

58 minutes ago

‘കെഇഎ ഫുട്ബോൾ 2025’ സമാപിച്ചു

ബെംഗളൂരു: കേരള എഞ്ചിനീയർസ് അസോസിയേഷൻ ബെംഗളൂരു ചാപ്റ്റർ സംഘടിപ്പിച്ച 'കെഇഎ ഫുട്ബോൾ 2025' മത്സരങ്ങള്‍ സമാപിച്ചു. ഓപ്പൺ വിഭാഗത്തിൽ ഷഗീഷ്…

1 hour ago

ഭീകരസംഘടനയുമായി ബന്ധം: യുവതി ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: നിരോധിത ഭീകരസംഘടനയായ അൽഖായിദ ഇൻ ദ ഇന്ത്യൻ സബ്കോണ്ടിനന്റുമായി (എക്യുഐഎസ്) ബന്ധമുള്ള യുവതി ബെംഗളൂരുവിൽ പിടിയിലായി. ജാർഖണ്ഡ് സ്വദേശിനിയായ…

2 hours ago

പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം പീനിയ സോൺ കുടുംബസംഗമവും, എസ്എസ്എൽസി, പിയുസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കൽ ചടങ്ങും…

2 hours ago