യാത്രക്കാരുടെ ശ്രദ്ധക്ക്; ഇവിടെ വിഭവ സമൃദ്ധമായ നോമ്പുതുറക്ക് സൗകര്യമുണ്ട്

ബെംഗളൂരു: യാത്രക്കാര്‍ നോമ്പുതുറക്കാന്‍ പ്രയാസപ്പെടരുതെന്ന ശാഠ്യത്തില്‍ നിന്ന് 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടക്കം കുറിച്ചതാണ് ബെംഗളൂരു മജെസ്റ്റിക്കില്‍ കെംപഗൌഡ ബസ് സ്റ്റാന്‍ഡിന് സപീപത്തുള്ള മജെസ്റ്റിക് ഹോട്ടലിലെ സമൂഹ നോമ്പ്തുറ. ദൂരെ സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നവര്‍ക്ക് കുറച്ചൊന്നുമല്ല ഇത് ആശ്വാസമാകുന്നത്. കുടുംബവുമൊത്തുള്ള യാത്രയെങ്കില്‍ പിന്നെ പറയേണ്ടതില്ല അവരുടെ സന്തോഷം.


വിഭവ സമൃദ്ധമായ ഈ നോമ്പ് തുറക്കെത്തുന്നതാവട്ടെ ദിനേന ഇരുനൂറില്‍പരം ആളുകള്‍. വൈകുന്നേരം 5 30 ന് ഹോട്ടല്‍ അടച്ചിട്ട് നോമ്പ് തുറക്കാനുള്ള ഒരുക്കങ്ങള്‍ നടത്തും. നോമ്പ് തുറക്കാന്‍ 15 മിനുട്ട് ബാക്കി നില്‍ക്കെ നോമ്പുകാരെ ഹോട്ടലിനുള്ളില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ഇരുത്തും. നോമ്പുതുറയും കഴിഞ്ഞ് ഏഴ് മണിക്ക് ശേഷമാണ് ഹോട്ടല്‍ സാധാരണ കസ്റ്റമേഴ്സിനായി  തുറന്ന് കൊടുക്കുന്നത്. അഞ്ച് തരം ഫ്രൂട്ട്‌സുകള്‍, രണ്ട് തരം ജൂസ്, തരിക്കഞ്ഞി, ചിക്കന്‍ കബാബ് , പൊറോട്ട റോള്, കട്‌ലെറ്റ്, സമൂസ തുടങ്ങിയ വിഭവങ്ങളാണ് ഓരോ പ്ലൈറ്റുകളിലും നിറക്കുന്നത്. ഓരോ ദിവസങ്ങളിലും ഇവയില്‍ മാറ്റമുണ്ടാവും.

തൃക്കരിപ്പൂര്‍ -പടന്ന സ്വദേശികളായ ടി.പി. ശിഹാബുദ്ധീന്‍, ടി.പി മുനീറുദ്ധീന്‍ എന്നീ സഹോദരങ്ങളുടെ ഉടമസ്ഥതയിലാണ് ഈ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. 1971 ല്‍ പിതാവ് പി. കെ അബ്ദുറഹ്‌മാന്‍ ഹാജിയാണ് മജെസ്റ്റിക് ഹോട്ടലിന് തുടക്കമിട്ടത്. യാത്രക്കാര്‍ നോമ്പ് തുറക്കാന്‍ പ്രയാസപ്പെടുന്നത് കണ്ട അദ്ദേഹവും സുഹൃത്തുക്കളും ചേർന്നാണ് സമൂഹ നോമ്പ് തുറക്ക് തുടക്കം കുറിച്ചത്. അന്ന് ചെറിയ തോതിലാണെങ്കിലും ഇന്ന് വിപുലമായാണ് മക്കളായ സഹോദരങ്ങള്‍ ഇത് മുന്നോട്ട് കൊണ്ട് പോകുന്നത്. കച്ചവടത്തിന് തിരക്കനുഭവപ്പെടുന്ന സമയമായിട്ടു പോലും നോമ്പ് തുറക്ക് പ്രാധാന്യം നല്‍കിയാണ് ഇവര്‍ ഇത് നടത്തി കൊണ്ട് പോകുന്നത്. ബെംഗളൂരുവിന്റെ പല ഭാഗത്തും സമൂഹ നോമ്പ് തുറകള്‍ സജീവമാണെങ്കിലും അതല്ലാം സംഘടനകളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. എന്നാല്‍ വ്യക്തികള്‍ നടത്തുന്ന സമാനതകളില്ലാത്ത സമൂഹ നോമ്പുതുറയാണ് ഇവിടെ നടക്കുന്നത്. നേരിട്ട് അതില്‍ പങ്കെടുത്തവര്‍ക്ക് പറയാന്‍ ഇനിയും ഒരുപാട് കാണും. എന്തായാലും കണ്ടറിയേണ്ടതു തന്നെയാണ് നന്മയിലൂന്നിയ ഈ പരിശ്രമത്തെ.

The post യാത്രക്കാരുടെ ശ്രദ്ധക്ക്; ഇവിടെ വിഭവ സമൃദ്ധമായ നോമ്പുതുറക്ക് സൗകര്യമുണ്ട് appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

അമീബിക് മസ്തിഷ്ക ജ്വരം; താമരശ്ശേരിയില്‍ മരിച്ച ഒമ്പത് വയസുകാരിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ ചികിത്സയിലിരുന്ന 7 വയസുകാരനും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരിച്ച ഒമ്പത് വയസുകാരി…

43 minutes ago

സുവർണ കർണാടക കേരളസമാജം ചിക്കബാനവാര-അബ്ബിഗേരെ സോണ്‍ പുതുവത്സരാഘോഷം ജനുവരി 11ന്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ചിക്കബാനവാര-അബ്ബിഗേരെ സോണിന്റെ പുതുവത്സരാഘോഷം 'സുവർണ്ണധ്വനി 2026', ജനുവരി 11ന് ഞായറാഴ്ച ചിക്കബാനവാര, കെമ്പാപുര റോഡിലുള്ള…

2 hours ago

നിലമേലില്‍ വാഹനാപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി മന്ത്രി വീണാ ജോര്‍ജ്

കൊല്ലം: നിലമേലില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവർത്തനം നടത്തി ആരോഗ്യ മന്ത്രി വീണാ ജോർജ്. നിലമേല്‍ വഴി സഞ്ചരിക്കുകയായിരുന്ന…

2 hours ago

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു

മലപ്പുറം: മലപ്പുറം കിഴക്കെ ചാത്തല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു. കിഴക്കേ ചാത്തല്ലൂരില്‍ പട്ടീരി വീട്ടില്‍ കല്യാണി അമ്മ (68)…

3 hours ago

ക്ലാസ് കഴിഞ്ഞ് കുളത്തില്‍ കുളിക്കാനിറങ്ങിയ ആറ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

നാഗര്‍കര്‍ണൂല്‍: ആന്ധ്രാപ്രദേശിലെ നാഗര്‍കര്‍ണൂലില്‍ ആറ് സ്‌കൂള്‍ കുട്ടികള്‍ മുങ്ങിമരിച്ചു. ചിഗേലി ഗ്രാമത്തില്‍ ഇന്നലെ വൈകിട്ടാണ് ദുരന്തം ഉണ്ടായത്. ക്ലാസ്സ് കഴിഞ്ഞതിന്…

3 hours ago

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്…

3 hours ago