ബെംഗളൂരു: ബെംഗളൂരുവില്‍ വനിതാ യാത്രക്കാരിയെ മര്‍ദിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. മുത്തുരാജ് എന്ന ഡ്രൈവറെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. യാത്ര റദ്ദാക്കിയതിന് പിന്നാലെ മുത്തുരാജ് യുവതിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു. പിന്നാലെയാണ് മാഗഡി റോഡ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
നിതിയെന്ന യുവതിയെയാണ് മുത്തുരാജ് ഉപദ്രവിച്ചത്. ഇയാള്‍ തന്നെ ഉപദ്രവിക്കുന്ന വീഡിയോ നിതി തന്നെ എക്‌സിലൂടെ പങ്കുവെക്കുകയായിരുന്നു. മുത്തുരാജ് നിതിയുടെ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്നം വഷളായത്. അതേസമയം പോലീസിന്റെ ഉടനടിയുള്ള ഇടപെടലിനെ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തു. ഭാവിയില്‍ ഇത്തരം അനുഭവങ്ങളില്ലാതിരിക്കാന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്കും ആപ്പുകള്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് വ്യക്തമാക്കി.
TAGS: BENGALURU | ARREST
SUMMARY: Auto driver who slapped women in bengaluru arrested by police
തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…