ന്യൂഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) ചെയര്‍മാന്‍ മനോജ് സോണി രാജിവച്ചു. പ്രബേഷണറി ഐഎഎസ് ഉദ്യോഗസ്ഥ പൂജ് ഖേഡ്കറുമായി ബന്ധപ്പെട്ട് യുപിഎസ്‌സി വിവാദങ്ങളുടെ നടുവില്‍ നില്‍ക്കുന്നതിനിടെയാണ്, വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ചെയര്‍മാന്റെ രാജി. 2029 മെയ് വരെ മനോജ് സോണിക്കു കാലാവധിയുണ്ട്. അതേസമയം മനോജ് സോണിയുടെ രാജി അംഗീകരിച്ചതായി ഔദ്യോഗിക അറിയിപ്പു വന്നിട്ടില്ല.
2017-ലാണ് ഭരണഘടനാ സ്ഥാപനമായ യുപിഎസ്‌സിയിൽ മനോജ് സോണി അംഗമായത്. 2023 മെയ് 16-ന്, ഐഎഎസ്, ഐ.പി.എസ്., ഐ.എഫ്.എസ് പോലുള്ള ഉന്നത സർക്കാർ സർവീസുകളിലേക്ക് ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനായി സിവിൽ സർവീസ് പരീക്ഷ (സിഎസ്ഇ) നടത്തുന്ന കമ്മീഷൻ്റെ ചെയര്‍മാനായി അദ്ദേഹം ചുമതലയേറ്റു.
യുപിഎസ്‌സിയിൽ നിയമിക്കപ്പെടുന്നതിന് മുമ്പ് ഗുജറാത്തിലെ രണ്ട് സർവകലാശാലകളിൽ സോണി മൂന്ന് തവണ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.2009 മുതൽ 2015 വരെ തുടർച്ചയായി രണ്ട് തവണ അദ്ദേഹം ഗുജറാത്തിലെ ഡോ. ബാബാസാഹെബ് അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (BAOU) വൈസ് ചാൻസലറായി പ്രവർത്തിച്ചു. 2005 മുതൽ 2008 വരെ ബറോഡ മഹാരാജ സയാജിറാവു സർവകലാശാലയുടെ വൈസ് ചാൻസലറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. എംഎസ്‌യു ബറോഡയിൽ ജോലി ചെയ്തിരുന്ന കാലത്ത് സോണി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വിസിയായി.ഇൻ്റർനാഷണൽ റിലേഷൻസ് സ്റ്റഡീസിൽ സ്പെഷ്യലൈസേഷനുള്ള മനോജ് സോണി പൊളിറ്റിക്കൽ സയൻസിലെ പ്രശസ്തനായ പണ്ഡിതനാണ്.
<BR>
TAGS : UPSC CHAIRMAN | MANOJ SONI
SUMMARY : UPSC Chairman Manoj Soni resigns; With 5 years remaining for resignation period
പാലക്കാട്: മാസങ്ങളോളം മലയോര മേഖലയെ ഭീതിയിലാഴ്ത്തിയ പുലി കൂട്ടിൽ കുടുങ്ങി. തച്ചമ്പാറ പഞ്ചായത്തിലെ മുതുകുറുശി വാക്കോടനിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ്…
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രിതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ രാവിലെ 10ന്…
കൊച്ചി: അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 10 ന് ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിലാണ്…
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ 129 വിമാന സർവീസുകൾ റദ്ദാക്കി. കനത്ത മൂടൽ മഞ്ഞ് കാരണം ദൃശ്യപരത കുറഞ്ഞതാണ് സർവീസുകൾ റദ്ദാക്കാൻ…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ പാതയിൽ അടിയന്തര അറ്റകുറ്റപ്പണിയും സിസ്റ്റം അപ്‌ഗ്രഡേഷനും നടക്കുന്നതിനാല്‍ ഞായറാഴ്ച സർവീസ് തുടങ്ങാൻ വൈകും. ആദ്യ…
പാലക്കാട്: വാളയാറിലെ ആള്‍കൂട്ടക്കൊലപാതകത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആണ് അന്വേഷിക്കുക.…