താജ് മഹലിന് സമീപമുള്ള പള്ളിക്ക് മുമ്പിൽ നിന്ന് യുവതിയുടെ അർദ്ധനഗ്ന മൃതദേഹം കണ്ടെത്തി. യുപി പോലീസാണ് മൃതദേഹം പുറത്തെടുത്തത്. താജ്മഹലിന്റെ കിഴക്കേ ഗേറ്റിന് സമീപമാണ് പള്ളി. പള്ളിയിൽ പ്രാർത്ഥനയ്‌ക്കെത്തിയവരാണ് മൃതദേഹം ആദ്യം കാണുന്നത്. 22-കാരിയായ യുവതിയുടേതാണ് മൃതഹേമെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
യുവതിയെ പീഡിപ്പിച്ച ശേഷം കാെലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. യുവതിയുടെ മുഖം പൂർണമായും വികൃതമാക്കിയതിനാൽ ആരണെന്നറിയാൻ സാധിച്ചിട്ടില്ല. ശരീരത്തിൽ നിരവധി മുറിവുകളുമുണ്ട്. ഇടുപ്പിന് താഴ്ഭാഗത്തെ വസ്ത്രങ്ങളുണ്ടായിരുന്നില്ല.
ഭാരമേറിയ ആയുധം ഉപയോഗിച്ചുള്ള അടിയേറ്റാകാം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവുകളുണ്ടായതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. പ്രദേശത്തെ സിസിടിവി കാമറകൾ പരിശോധിച്ചുവരികയാണ്. ഉടനെ ഇരയെ തിരിച്ചറിയുമെന്നും പ്രതിയെ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.
ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) ആണ് മരിച്ചത്.…
കൊച്ചി: കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യം…
തിരുവനന്തപുരം: ഓഗസ്റ്റ് 14ന് 'വിഭജന ഭീതി ദിനം' ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇതുസംബന്ധിച്ച് അന്ന്…
കൊച്ചി: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75000 രൂപയായി. ഗ്രാമിന് ആനുപാതികമായി…
ചെന്നൈ: സനാതന ധർമത്തിനെതിരെ പരാമർശം നടത്തിയ നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന് നേരെ വധഭീഷണി. കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്നാണ് ഭീഷണി.…
കൊച്ചി: ബലാത്സംഗക്കേസിൽ ഒളിവിൽപോയ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വിമാനത്താവളങ്ങളിലേക്കാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇന്നലെയാണ്…