യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവം; പ്രധാനപ്രതിയെ തിരിച്ചറിഞ്ഞു

ബെംഗളൂരു: നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍ പ്രധാന പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ അറിയിച്ചു. പ്രതി പുറത്തുനിന്നുള്ള ആളാണെന്നും കൂടുതൽ വിവരം വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങൾ ശേഖരിച്ചതായും പ്രതി പശ്ചിമ ബം​ഗാളിൽനിന്നുള്ള ആളാണെന്ന് പോലീസ് അറിയിച്ചതായും കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര നേരത്തേ വ്യക്തമാക്കിയിരുന്നു.

ജാർഖണ്ഡ് സ്വദേശിനിയായ മഹാലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. വയലിക്കാവലിൽ വാടകയ്‌ക്കെടുത്ത ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. ഭർത്താവുമായി പിണങ്ങിയ യുവതി വാടകവീട്ടിൽ താമസമാക്കിയിട്ട് ആറ് മാസമേ ആയിട്ടുള്ളു. ഭർത്താവ് ഹേമന്ദ് ദാസ് മകൾക്കൊപ്പമാണ് കഴിയുന്നത്. 165 ലിറ്ററിന്റെ ഫ്രിഡ്ജിലാണ് മൃതദേ​ഹങ്ങളുടെ കഷണങ്ങളുണ്ടായിരുന്നത്. യുവതി താമസിച്ചിരുന്ന വീട്ടുടമയാണ് ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വരുന്നുവെന്ന് തന്നെ വിളിച്ച് അറിയിച്ചതെന്ന് മഹാലക്ഷ്മിയുടെ അമ്മ പറഞ്ഞു. വിവരം അറിഞ്ഞ് ഇവരും ഭർത്താവും വീട്ടിൽ എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

TAGS: BENGALURU | CRIME
SUMMARY: Woman’s chopped body found in fridge. The main accused has been identified

Savre Digital

Recent Posts

ക​ന്ന​ഡ ന​ടിയെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ കണ്ടെത്തി

ബെംഗളൂരു: കന്നഡ സീരിയൽ നടി സി.എം.നന്ദിനിയെ (26) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നന്ദിനി വാടകയ്ക്ക് താമസിക്കുന്ന കെങ്കേരിയിലെ വീട്ടിലാണ്…

27 minutes ago

കോഗിലുവിലെ ഭൂ​മി ഒ​ഴി​പ്പി​ക്ക​ൽ; വീട് നഷ്ടപ്പെട്ടവര്‍ക്ക് ഫ്ലാറ്റ് നല്‍കും, ജനുവരി ഒന്നു മുതൽ കൈമാറും

ബെംഗളൂരു: യെലഹങ്ക കോഗിലുവിലെ ഭൂ​മി ഒ​ഴി​പ്പി​ക്ക​ലില്‍ വീടുകൾ നഷ്ടമായവരെ ഫ്ലാറ്റുകളിലേക്ക് പുനരധിവസിപ്പിക്കാൻ കർണാടക സർക്കാർ. രാജീവ് ഗാന്ധി ആവാസ് യോജന…

1 hour ago

കൊച്ചി ബ്രോഡ്‌വേയില്‍ വന്‍ തീപിടുത്തം; പന്ത്രണ്ടോളം കടകള്‍ കത്തിനശിച്ചു

കൊ​ച്ചി: ബ്രോ​ഡ്‌​വേ​യി​ൽ വ​ൻ തീ​പി​ടി​ത്തം. 12ഓ​ളം ക​ട​ക​ൾ ക​ത്തി ന​ശി​ച്ചു. ശ്രീ​ധ​ർ തി​യ​റ്റ​റി​ന് സ​മീ​പ​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഫാ​ൻ​സി-​ക​ളി​പ്പാ​ട്ട ക​ട​ക​ൾ​ക്കാ​ണ് അ​ഗ്നി​ബാ​ധ.…

1 hour ago

ബെംഗളൂരു -മംഗളൂരു പാതയിലെ വൈദ്യുതീകരണം; ചുരം മേഖലയിലെ പ്രവൃത്തികള്‍ പൂർത്തിയായി

ബെംഗളൂരു: ബെംഗളൂരു -മംഗളൂരു റെയിൽവേ പാതയില്‍ സകലേഷ്പൂരയ്ക്കും സുബ്രഹ്മണ്യ റോഡിനും ഇടയിലുള്ള ചുരം മേഖലയിലെ വൈദ്യുതീകരണ പ്രവൃത്തികള്‍ പൂർത്തിയായി. മൈസൂരുവിനും…

2 hours ago

ബേക്കലില്‍ വേടന്റെ സംഗീത പരിപാടിയിൽ തിക്കും തിരക്കും; നിരവധി പേർക്ക് പരുക്ക്, പരിപാടിക്കെത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു

കാസറഗോഡ്: റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരുക്ക്. പരിപാടി നിർത്തിവെച്ചതിനെ തുടർന്ന് തിരികെ…

2 hours ago

കവിസമ്മേളനവും കവിതാ സമാഹാര പ്രകാശനവും സംഘടിപ്പിച്ചു

ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…

12 hours ago