തൃശൂർ: തൃശൂര്‍ കുട്ടനെല്ലൂരില്‍ യുവതിയുടെ വീട്ടിലെത്തി 23-കാരന്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. കണ്ണാറ ശാന്തിനഗര്‍ സ്വദേശി അര്‍ജുന്‍ ലാലാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം ഉണ്ടായത്. പ്രണയത്തില്‍ നിന്ന് പിന്മാറിയ യുവതിയുടെ മുന്നില്‍ വച്ച് സ്വന്തം ശരീരത്തില്‍ പെട്രോളൊഴിച്ചതിന് ശേഷം തീ കൊളുത്തുകയായിരുന്നു.
അര്‍ജുന്‍ ലാലും യുവതിയും ഒരേ സ്‌കൂളില്‍ പഠിച്ചവരായിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലായി. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഇതിനിടയില്‍ കഴിഞ്ഞ ദിവസം യുവാവ് യുവതിയുടെ ഒരു ഫോട്ടോ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചു. ഇതോടെ യുവതിയും വീട്ടുകാരും യുവാവിനെ വിളിച്ച് ചിത്രം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ചിത്രം നീക്കം ചെയ്യില്ലെന്നും വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് അര്‍ജുന്‍ യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍, കുടുംബം ഇതിനെതിരെ പരാതിപ്പെടാനുള്ള നീക്കം നടത്തി. ഇതറിഞ്ഞതോടെയാണ് ഇയാള്‍ യുവതിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്തത്. വിവരമറിഞ്ഞെത്തിയ ഒല്ലൂര്‍ പോലീസാണ് പൊള്ളലേറ്റനിലയില്‍ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ യുവാവ് മരണപ്പെടുകയായിരുന്നു.
TAGS : LATEST NEWS
SUMMARY : The 23-year-old man set fire to the woman’s house and died
കൊച്ചി: കളമശേരി പത്തടിപ്പാലത്ത് അമിത വേഗത്തിൽ എത്തിയ ഊബർ കാർ ബൈക്കിലേക്ക് ഇടിച്ചു കയറി 64കാരന്‍ ദാരുണാന്ത്യം. കളമശേരി സ്വദേശിയായ…
ന്യൂഡൽഹി: വിവാദ എഐ ഇമേജ് എഡിറ്റുകളില്‍ സമൂഹമാധ്യമായ എക്‌സിന് നോട്ടീസയച്ച് കേന്ദ്ര ഐടി മന്ത്രാലയം. സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം ചിത്രങ്ങള്‍…
കൊളംബോ: അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതായി ആരോപിച്ച് 11 ഇന്ത്യക്കാരെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ…
ബെംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ, പർപ്പിൾ പാതകളിൽ തിരക്ക് കുറക്കാനുള്ള നടപടികളുമായി ബാംഗ്ലൂര്‍ മെട്രോ റെയിൽ കോർപ്പറേഷൻ(ബി.എം.ആർ.സി.എൽ). സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്…
ആലപ്പുഴ: ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ തൂക്കുകുളം സ്വദേശി അഡ്വ. അഞ്ജിത ബി. പിള്ള (23) യാണ്…
ബെംഗളൂരു: നടൻ ദർശന്റെ ഭാര്യ വി ജയലക്ഷ്മിക്കെതിരായി സാമൂഹിക മാധ്യമങ്ങളിൽ അപകീര്‍ത്തി പോസ്റ്റ് ഇടുകയും മോശം സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത…