കാണാതായ സ്ത്രീയ്ക്കായി തിരച്ചില്‍ നടത്തുന്നതിനിടെ കണ്ടെത്തിയത് അസാധാരണ വലുപ്പമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും ഇന്തോനേഷ്യയിലെ സൌത്ത് സുലാവെസി പ്രവിശ്യയില്‍ വെള്ളിയാഴ്ചയാണ് സംഭവം. 45 വയസ് പ്രായമുള്ള ഫരീദ എന്ന സ്ത്രീയെയാണ് വ്യാഴാഴ്ച മുതല്‍ കാണാതായത്.
നാലുകുട്ടികളുടെ അമ്മയായ സ്ത്രീയ്ക്ക് വേണ്ടി നാട്ടുകാർ തിരച്ചില്‍ നടത്തുന്നതിനിടയിലാണ് 16 അടിയോളം നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തുന്നത്. അലസ മട്ടില്‍ കിടന്നിരുന്ന പാമ്പിന് സമീപത്ത് നിന്ന് യുവതിയുടെ വസ്ത്രഭാഗങ്ങളും ചെരുപ്പും മറ്റും കണ്ടെത്തിയതിന് പിന്നാലെയാണ് വീട്ടുകാർക്ക് സ്ത്രീയെ പാമ്പ് വിഴുങ്ങിയോയെന്ന സംശയം തോന്നിയത്.
പെരുമ്പാമ്പിനെ പിടികൂടിയ നാട്ടുകാർ വയറ് തുറന്ന് പരിശോധിച്ചപ്പോഴാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങളടക്കം പൂർണമായാണ് പെരുമ്പാമ്പ് സ്ത്രീയെ വിഴുങ്ങിയത്. 2017ന് ശേഷം ഇത്തരത്തില്‍ രാജ്യത്തുണ്ടാകുന്ന അഞ്ചാമത്തെ സംഭവമാണ് ഇതെന്നാണ് അധികൃതർ വിശദമാക്കുന്നത്.
TAGS: INDONESIA, SNAKE
KEYWORDS: The girl went missing three days ago; In the investigation, it was found in the stomach of the python
ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സ്വകാര്യ കോളേജിൽ രണ്ടാം…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…
ന്യൂഡൽഹി: എഡ്യുക്കേഷണല്‍ ടെക് സ്ഥാപനമായ ബൈജൂസിന് വീണ്ടും തിരിച്ചടി. സാമ്പത്തിക ഇടപാടിലെ ക്രമക്കേടിന്റെ പേരില്‍ യുഎസിലെ ഡെലവെയര്‍ പാപ്പരത്ത കോടതി…
കരൂർ: കരൂർ ദുരന്തത്തിന് ശേഷം വീണ്ടും പൊതുവേദിയിലെത്തി ടിവികെ അധ്യക്ഷൻ വിജയ്. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാഞ്ചീപുരത്തെ പൊതുവേദിയില്‍…
സാംഗ്ലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചു. ഞായറാഴ്ചയായിരുന്നു സ്മൃതിയുടെയും സംഗീതസംവിധായകന്‍ പലാശ് മുഛലിന്റെയും വിവാഹം…