Categories: KARNATAKATOP NEWS

യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: യുവതിയെ ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോലാർ താലൂക്കിലെ തൊട്ട്‌ലി ഗ്രാമത്തിലെ നന്ദിനിയാണ് (24) മരിച്ചത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് നാഗേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെറുപ്പത്തിൽ മാതാപിതാക്കൾ മരിച്ച നന്ദിനി കോലാറിലെ അനാഥാലയത്തിലായിരുന്നു വളർന്നത്.

ഇവിടെ വെച്ച് നാഗേഷുമായി അടുപ്പത്തിലാകുകയും ഇരുവരും വിവാഹം ചെയ്യുകയുമായിരുന്നു. എന്നാൽ സ്ത്രീധനം ആവശ്യപ്പെട്ട് നാഗേഷിന്റെ വീട്ടുകാർ നന്ദിനിയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. സ്ഥിരം മദ്യപാനിയായ നാഗേഷും നന്ദിനിയെ ഉപദ്രവിക്കുമായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി നാഗേഷ് വീട്ടിലെത്തിയ ശേഷം നന്ദിനിയുമായി വഴക്കുണ്ടായെന്നും, ഇതേതുടർന്ന് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതാണെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കോലാർ റൂറൽ പോലീസ് കേസെടുത്തു.

TAGS: KARNATAKA | DEATH
SUMMARY: Newly Married woman found dead under suspicious circumstances

Savre Digital

Recent Posts

ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; അമ്മൂമ്മ അറസ്റ്റിൽ

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറ് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മൂമ്മയെ അറസ്റ്റ്…

41 minutes ago

ഛത്തീസ്ഗഡിലെ ട്രെയിന്‍ അപകടം; മരണസംഖ്യ 11 ആയി

റായ്പൂർ: ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കുട്ടിയിടിച്ച്‌ വന്‍ അപകടം. ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം ഉണ്ടായത്. ഇതുവരെ 11 പേരുടെ…

1 hour ago

പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു അലക്സിന്

ബെംഗളൂരു: മലയാളത്തിന്റെ വളർച്ചയ്ക്കും സംരക്ഷണത്തിനുമായി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏർപ്പെടുത്തിയ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു…

2 hours ago

കാറും കൊറിയർ വാഹനവും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ ബിദറിൽ കൊ​റി​യ​ർ വാ​ഹ​ന​ത്തി​ൽ കാ​റി​ടി​ച്ച് മൂ​ന്നു പേ​ർ മ​രി​ച്ചു. കാ​ർ യാ​ത്ര​ക്കാ​രാ​യ തെ​ല​ങ്കാ​ന സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലെ നാ​രാ​യ​ൺ​ഖേ​ഡ്…

2 hours ago

നന്ദിനി നെയ്ക്ക് 90 രൂപ കൂട്ടി കിലോയ്ക്ക് 700 രൂപയാക്കി

ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ (കെ.എം.എഫ്)  നെയ്യായ നന്ദിനിയുടെ വിലയിൽ കുത്തനെ കൂട്ടി. വില കിലോഗ്രാമിന് 610 രൂപയിൽ നിന്ന്…

2 hours ago

ബെംഗളൂരുവില്‍ ചലച്ചിത്രമേള

ബെംഗളൂരു: യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ എംബസികളുടെയും പ്രാദേശിക പങ്കാളികളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 30-ാമത് യൂറോപ്യൻ യൂണിയൻ ചലച്ചിത്രമേള നാളെ മുതൽ…

2 hours ago