ബെംഗളൂരു: യുവതിയെ ദുരൂഹസാഹചര്യത്തിൽ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരോഹള്ളിയിൽ താമസിക്കുന്ന രാമമൂർത്തിയുടെ മകൾ ആർ. സഹനയെയാണ് ഹുസ്‌കൂർ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുചക്ര വാഹനം നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പോലീസ് റിപ്പോർട്ട്. എന്നാൽ യുവതിയുടേത് ദുരഭിമാനക്കൊലയാണെന്ന് ആൺസുഹൃത്ത് ആരോപിച്ചു. പിതാവിനൊപ്പം സ്കൂട്ടറിൽ പോയ യുവതിയെ പിന്നീട് തടാകത്തിൽ മരിച്ചനിലയിലാണ് കണ്ടത്. എന്നാൽ, സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് മരണമെന്ന് പിതാവ് പോലീസിൽ മൊഴി നൽകി.
എന്നാൽ തങ്ങളുടെ പ്രണയ ബന്ധത്തെ എതിർത്തതിനാൽ രാമമൂർത്തി സഹനയെ തടാകത്തിലേക്ക് തള്ളിയിടുകയായിരുന്നെന്ന് ആൺസുഹൃത്ത് ആരോപിച്ചു. രാമമൂർത്തി നേരത്തെ തന്നെ തങ്ങളുടെ ബന്ധത്തെ എതിർത്തിരുന്നുവെന്നും തങ്ങളുടെ പ്രണയം വീട്ടിൽ അറിഞ്ഞ് മണിക്കൂറുകൾക്കകമാണ് സംഭവം നടന്നതെന്നും യുവാവ് പോലീസിനോട് പറഞ്ഞു. യുവാവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു.
TAGS: BENGALURU
SUMMARY: Bengaluru woman found dead in lake, boyfriend claims it’s honour killing
വാഷിങ്ടണ്‍: ലാൻഡിങ്ങിനിടെ നിർത്തിയിട്ടിരുന്ന വിമാനത്തിലേക്ക് ചെറുവിമാനം ഇടിച്ചിറങ്ങി തീപിടിച്ചു. മൊണ്ടാനയിലെ കാലിസ്പെല്‍ സിറ്റി വിമാനത്താവളത്തിലാണ് സംഭവം. അപകടത്തില്‍ ആർക്കും ഗുരുതര…
കൊച്ചി: നടൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആക്ഷൻ ഹീറോ ബിജു 2…
കണ്ണൂര്‍: കണ്ണൂർ പരിയാരത്ത് മക്കളുമായി കിണറ്റില്‍ ചാടിയതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തില്‍ അമ്മ ധനജക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 6 വയസ്സുകാരനായ…
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കുറഞ്ഞ് സ്വര്‍ണവില 75,000ല്‍ താഴെയെത്തി. ഇന്ന് പവന് 640 രൂപയാണ് കുറഞ്ഞത്. 74,360 രൂപയാണ് ഒരു…
മലപ്പുറം: തിരൂരില്‍ വീട് കത്തി നശിച്ച സംഭവത്തില്‍ വീട്ടുടമസ്ഥന്റെ വാദങ്ങള്‍ തെറ്റെന്ന് പോലിസ്. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചല്ല തീപിടിച്ചതെന്നും, ഉടമസ്ഥന്‍…
കൊച്ചി: ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും നിർമാതാവ് സജി നന്ത്യാട്ട് രാജിവെച്ചു. സംഘടനാ നേതൃത്വത്തിലെ ചിലരുമായുള്ള അഭിപ്രായ…