LATEST NEWS

പൊട്ടിത്തെറിച്ചത് പവര്‍ ബാങ്കല്ല; തിരൂരില്‍ വീട് പൂര്‍ണമായി കത്തിയ സംഭവത്തില്‍ വീട്ടുടമ അറസ്റ്റില്‍

മലപ്പുറം: തിരൂരില്‍ വീട് കത്തി നശിച്ച സംഭവത്തില്‍ വീട്ടുടമസ്ഥന്റെ വാദങ്ങള്‍ തെറ്റെന്ന് പോലിസ്. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചല്ല തീപിടിച്ചതെന്നും, ഉടമസ്ഥന്‍ അനധികൃതമായി സൂക്ഷിച്ച പടക്കശേഖരമാണ് പൊട്ടിതെറിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെ വീട്ടുടമ തിരൂര്‍ മുക്കിലിപീടിക സ്വദേശി അബൂബക്കര്‍ സിദ്ധീഖിനെ പോലിസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. രാത്രി പത്തരയോടെയാണ് അബൂബക്കറിന്റെ വീട്ടില്‍ തീപിടിത്തമുണ്ടായത്. തീ പടരുന്നത് കണ്ട നാട്ടുകാര്‍ പോലിസില്‍ വിവരമറിയിക്കുകയും, തിരൂര്‍ യൂണിറ്റില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് എത്തുകയും ചെയ്തു. തുടർന്ന് നാട്ടുകാരും, ഫയർഫോഴ്സും ചേർന്നാണ് തീയണച്ചത്. പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനായി വെച്ച്‌ വീട്ടുകാര്‍ പുറത്ത് പോയതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായതെന്നാണ് അബൂബക്കര്‍ ആദ്യം പറഞ്ഞത്.

സിദ്ധിഖും കുടുംബവും കൂട്ടായിയിലെ ബന്ധുവീട്ടിലേക്ക് പോയപ്പോഴാണ് തീപ്പിടിത്തമുണ്ടായത്. വീടിന് തീപിടിച്ച വിവരം നാട്ടുകാരാണ് സിദ്ധീഖിനെ വിളിച്ചറിയിച്ചത്. വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളും ചില രേഖകളും ഉള്‍പ്പടെയെല്ലാം കത്തിനശിച്ചിരുന്നു.

SUMMARY: Power bank not the one that exploded; Homeowner arrested in Tirur house fire incident

NEWS BUREAU

Recent Posts

കോഴിക്കോട് തൊട്ടിൽപ്പാലത്ത് യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: മാമ്പിലാട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശി…

26 minutes ago

തമിഴ്നാടും ബംഗാളും നാളെ പോളിങ് ബൂത്തിലേക്ക്

ന്യൂഡല്‍ഹി: ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും വ്യാഴാഴ്‌ച വോട്ടെടുപ്പ്.…

1 hour ago

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

കോയമ്പത്തൂർ: തമിഴ്നാട് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നൗഷാദ് അലി അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു…

1 hour ago

മാണ്ഡ്യയിൽ സ്വകാര്യ ബസ് അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

ബെംഗളൂരു: സ്വകാര്യ ബസ്, കാറിനുപിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബസ്‌യാത്രികനായിരുന്ന കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കാക്കൂരിലെ ഈയ്യംകോട്ടുമ്മൽ…

2 hours ago

തൃശൂർ വെടിക്കെട്ട് ദുരന്തം; ഐസിയുവിൽ പത്ത് പേർ, അഞ്ച് പേരുടെ നില ഗുരുതരം, രണ്ട് പേര്‍ വെന്റിലേറ്ററില്‍’- വീണാ ജോര്‍ജ്

തൃശൂർ: വെടിക്കെട്ട് ദുരന്തത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കായി  എല്ലാ ചികിത്സാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മെഡിക്കൽ കോളേജ്…

2 hours ago

ഡൽഹിയെ 47 റൺസിന്‌ തകർത്ത് ഹാട്രിക് ജയവുമായി സൺറൈസേഴ്‌സ് ഹൈദരാബാദ്

ഹൈദരാബാദ്: ഡൽഹി ക്യാപിറ്റൽസിനെ 47 റൺസിനു തകർത്ത് സ്വന്തം തട്ടകത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് തകർപ്പൻ ജയം. അഭിഷേക് ശർമയുടെ തകർപ്പൻ…

3 hours ago