പത്തനംതിട്ട: കോന്നിയിൽ ഇരുപത്തിരണ്ടുകാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തിൽ ആശിഷ് (22) ആണ് അറസ്റ്റിലായത്. കോന്നി വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയ ആര്യാകൃഷ്ണയാണ് തൂങ്ങി മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5ന് പയ്യനാമൺ വേങ്ങത്തടിക്കൽ ഭാഗത്തെ വീട്ടിലാണ് ആര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ആശിഷിന്റെ പേരിൽ ചുമത്തിയത്. വ്യാഴാഴ്ച കസ്റ്റഡിയിൽ എടുത്ത ആശിഷിനെ പോലീസ് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം അനിൽകുമാറിന്റെയും ശകുന്തളയുടെയും ഇളയ മകളാണ് ആര്യ കൃഷ്ണ. സംഭവസമയം ആര്യയും ഒന്നര വയസ്സുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആശിഷും കുടുംബവും വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.
ആര്യയെ ഭര്‍ത്താവ് മര്‍ദിച്ചിരുന്നുവെന്ന് പിതാവ് അനിൽകുമാർ കോന്നി പോലീസിൽ മൊഴി നല്‍കിയിരുന്നു. കാറ് ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. ഇന്‍ക്വസ്റ്റിലും ആര്യയുടെ ശരീരത്തില്‍ ക്രൂര മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. മൂന്ന് വർഷം മുമ്പാണ് വിദ്യാർഥിനിയായിരുന്ന ആര്യയും ആശിഷും വിവാഹിതരായത്.
കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക് മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…
ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…
ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…
ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്) സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…
ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…
ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…