തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുസംഘം യുവതീയുവാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ ലക്ഷ്യം വെയ്ക്കുന്നതായി കേരള പോലീസിന്റെ മുന്നറിയിപ്പ്. സാമൂഹ്യമാധ്യമങ്ങളിൽ പാർട്ട് ടൈം/ ഓൺലൈൻ ജോലികൾ തിരയുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ സൈബർ തട്ടിപ്പുസംഘങ്ങളുടെ വലയിൽ അകപ്പെടുന്നതായി കേരള പോലീസ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ അക്കൗണ്ടും ഉള്ളവർക്ക് ജോലി നൽകുന്നതാണ് തട്ടിപ്പുസംഘത്തിൻ്റെ രീതി. അവരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്‌ഫർ ചെയ്‌ത് എത്തുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോൾ കമീഷൻ എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാർ ആവശ്യപ്പെടുന്ന അക്കൗണ്ടിൽ അയച്ചു നൽകുകയെന്നതാണ് ജോലി. ഉയർന്ന കമീഷനാണ് തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുന്നത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ മ്യൂൾ അക്കൗണ്ട് (വാടക അക്കൗണ്ട്) ആയി സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാൻമാരല്ലാത്ത യുവതീയുവാക്കൾ തങ്ങൾ അറിയാതെതന്നെ തട്ടിപ്പുസംഘത്തിലെ അംഗമായി മാറുന്നു.
ഇത്തരം സൈബർ തട്ടിപ്പുസംഘത്തിന്റെ വലയിൽ അകപ്പെടാതിരിക്കാൻ അതീവജാഗ്രത പുലർത്തണമെന്ന് പോലീസ് കുറിപ്പിൽ പറയുന്നു. സ്വന്തം അക്കൗണ്ടിലൂടെ പണം കൈമാറ്റം നടത്തുന്നതിന് അപരിചിതരായ ആരെയും അനുവദിക്കരുത്. ഇത്തരം ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ ശ്രദ്ധയിപ്പെട്ടാൽ ഉടൻ തന്നെ വിവരം 1930ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്‌താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാമെന്ന് പോലീസ് അറിയിച്ചു.
<BR>
TAGS : CYBER FRAUD | ALERT | KERALA POLICE
SUMMARY : Fraud gang targeting bank accounts. Police with warning
കൊച്ചി: ദളിത് സംഘടനകള്‍ ഇന്ന് നടത്തുന്ന ഹര്‍ത്താലിനെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്ക് നോട്ടീസയച്ചു. ഇന്ന് വൈകീട്ട്…
തിരുവനന്തപുരം: സംസ്ഥാനത്ത് അര മണിക്കൂർ ലോഡ് ഷെഡിങ് പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി. വൈകീട്ട് 6 മുതൽ 12 വരെയായിരിക്കും നിയന്ത്രണം. കനത്ത…
കൊല്ലം: കൊല്ലം പോരുവഴിയില്‍ 10 വയസുകാരന് സൂര്യാതപമേറ്റു. പോരുവഴി നടുവിലേമുറിയില്‍ ജിബി കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് സൂര്യാതപമേറ്റത്. കൈയ്ക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില കൂടും. പാലിന് വില കൂട്ടാൻ സർക്കാർ അനുമതി നൽകി. ലിറ്ററിന് നാലു രൂപ വരെ…
ബെംഗളൂരു : മംഗളൂരു കുക്കർ ബോംബ് സ്ഫോടനക്കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷരീഖിനെ പത്തുവർഷം കഠിനതടവിന് ശിക്ഷിച്ച് ബെംഗളൂരുവിലെ എൻ.ഐ.എ.യുടെ പ്രത്യേക കോടതി.…
തിരുവനന്തപുരം: ഈ വർഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഫലപ്രഖ്യാപനത്തിന്…