തിരുവനന്തപുരം: വാമനപുരത്ത് യുവാവിനെ വീടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമ്മൂട് വില്ലേജില്‍ കോട്ടുകുന്നം പരപ്പാറമുകള്‍ വി.എൻ.നിവാസില്‍ ഭുവനചന്ദ്രൻ മകൻ വിപിൻ അനീഷ് (36) ആണ് മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ വിപിൻ മുറിയിലേക്ക് പോയിരുന്നു. വെള്ളിയാഴ്ച ഏറെ വൈകിയും വാതില്‍ തുറക്കാത്തതിനെത്തുടർന്ന് ജനാലയുടെ നോക്കുമ്പോഴാണ് മരിച്ചു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് വെഞ്ഞാറമൂട് പോലീസില്‍ വിവരമറിയിച്ചു.
പോലീസ് സ്ഥലത്തെത്തി വാതില്‍ പൊളിച്ച് അകത്ത് പ്രവേശിക്കുമ്പോഴേക്കും വിപിൻ കഴുത്തറുത്ത് മരിച്ച നിലയിലായിരുന്നു. വെഞ്ഞാറമൂട് പോലീസ് തുടർ നടപടികള്‍ ആരംഭിച്ചു. അനീഷ് മാനസിക സമ്മർദ്ദത്തിനടിമപ്പെട്ടിരുന്നതായാണ് വിവരം. അപസ്മാരത്തിന് മരുന്ന് കഴിച്ചിരുന്നതായും പറയുന്നു. വീട്ടില്‍ അമ്മ, അച്ഛൻ, സഹോദരൻ എന്നിവരാണുള്ളത്.
TAGS : THIRUVANATHAPURAM | DEAD
SUMMARY : The young man was found dead inside the house with his throat cut
കൊല്ലം: ആയൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവർ സുല്‍ഫിക്കർ, യാത്രക്കാരി…
കൊച്ചി: അഭിനേതാക്കളുടെ സംഘടന അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. ഇന്ന് വൈകിട്ട് 4.30 ഓടെയാവും അന്തിമ ഫലം പ്രഖ്യാപിക്കുക.…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,240 രൂപയായി. ഗ്രാമിന്…
മലപ്പുറം: മലപ്പുറത്ത് വന്‍ കവര്‍ച്ച. സ്ഥലം വിറ്റ പണവുമായി കാറില്‍ വരുമ്പോൾ നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി കാര്‍ അടിച്ചു…
പാലക്കാട്: നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരുക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ചാണ് അപകടം. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ്…
ആലപ്പുഴ: ട്രെയിനിൻ്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധൻബാദ്-ആലപ്പുഴ ട്രെയിനിൻ്റെ ശുചിമുറിയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയിലെ…