കൊച്ചി: യൂട്യൂബർ വി ജെ മച്ചാൻ പോക്സോ കേസിൽ അറസ്റ്റിൽ. കൊച്ചി സ്വദേശിയായ 16 കാരിയുടെ പരാതിയിലാണ് വി ജെ മച്ചാനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇന്ന് രാവിലെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും കളമശ്ശേരി പോലീസാണ് വി ജെ മച്ചാനെ അറസ്റ്റ് ചെയ്തത്. പീഡിപ്പിക്കപ്പെട്ട പെൺകുട്ടി തന്‍റെ കൂട്ടുകാരിയോട് വിവരം പറയുകയും, ആ പെൺകുട്ടി തന്‍റെ അമ്മയെ വിവരമറിയിക്കുകയുമായിരുന്നു.
16 കാരി കളമശ്ശേരി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. സോഷ്യൽമീഡിയ വഴി പരിചയപ്പെട്ടതിനേ ശേഷം തന്നെ ദുരുപയോഗം ചെയ്തുവെന്നാണ് പെൺകുട്ടിയുടെ പരാതി. നിലവിൽ വി ജെ മച്ചാനെ പോലീസ് ചേദ്യം ചെയ്തു വരികയാണ്. ഇയാളുടെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ആലപ്പുഴ മാന്നാർ സ്വദേശിയായ വി ജെ മച്ചാന്റെ യഥാർത്ഥ പേര് ഗോവിന്ദ് വി ജെ എന്നാണ്. സോഷ്യൽ മീഡിയയിൽ വി ജെ മച്ചാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി  ഏകദേശം രണ്ടര ലക്ഷത്തോളം ഫോളോവേഴ്സുണ്ട്.
<BR>
TAGS ; ARRESTED
SUMMARY : YouTuber VJ Machan arrested in POCSO case
ജാബു: മധ്യപ്രദേശിലെ ജാബുവില്‍ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ഫാദർ ഗോഡ്‍വിനാണ് അറസ്റ്റിലായത്.…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് സംഘം നടത്തിയ പരിശോധനയില്‍ കോടികളുടെ കഞ്ചാവ് പിടികൂടി. വയനാട് സ്വദേശിയായ അബ്ദുല്‍ സമദ് എന്ന…
തിരുവനന്തപുരം: പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.…
കണ്ണൂർ: കണ്ണൂരില്‍ വയോധികന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. നടുവില്‍ സ്വദേശിയായ കെ.വി. ഗോപിനാഥന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ…
കൊച്ചി: ടിക്കറ്റ് പരിശോധനയ്ക്കിടെ ട്രെയിനില്‍ ടിടിഇക്ക് നേരെ ആക്രമണം. സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എ സനൂപ് ആണ് ആക്രമണത്തിനിരയായത്. പാലക്കാട് കാഞ്ഞിരപ്പുഴ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ പവന് 120 രൂപ വർധിച്ചിരുന്നു. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്.…