മധ്യപ്രദേശ്: മധ്യപ്രദേശിലെ ഗുണ ജില്ലയിലെ പിപല്യയില്‍ കുഴൽക്കിണറിൽ വീണ 10 വയസുകാരൻ സുമിത് മരിച്ചു. 16 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല. ശനിയാഴ്ച വൈകുന്നേരമാണ് സുമിത് കുഴല്‍ക്കിണറില്‍ വീണത്.
സുഹൃത്തുകളുമൊത്ത് പട്ടം പറത്തി കൊണ്ടിരിക്കവെ കുട്ടിയുടെ കാലിടറി കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. വിവരം അറിഞ്ഞ് ഉടന്‍ തന്നെ റെസ്ക്യൂ ടീമും അധികൃതരും സ്ഥലത്തെത്തി. കുട്ടിക്ക് പൈപ്പ് വഴി ഓക്സിജൻ എത്തിച്ച് നല്കി. എസ്ഡിആർഎഫ് സംഘം സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ പുറത്തെത്തിക്കാനുളള ശ്രമങ്ങളും ആരംഭിച്ചു. വൈകീട്ട് ആറ് മണി മുതല്‍ രാവിലെ 10 മണി വരെ 16 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്തെത്തിച്ചു.
എന്നാൽ മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്ക് ശേഷം കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. 16 മണിക്കൂറുകളോളം വെള്ളത്തിൽ കിടന്നത് മൂലം ഹൈപ്പോതെർമിയ ഉണ്ടാകുകയും കുട്ടിയുടെ അവയവങ്ങളുടെ പ്രവർത്തനം നിലക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
TAGS: NATIONAL | BOREWELL
SUMMARY: 10-year-old rescued from borewell after 16 hours rescue operation dies in Madhya Pradesh
ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…
ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ…
ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ് ഉടമയായിരുന്നു. ഭാര്യ: രാമപുരം…
തൃശൂർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡു ചെയ്തു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസത്തേയ്ക്കാണ്…
ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…