കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം കോടതി. നവകേരള സദസിനിടെ മുഖ്യമന്ത്രി നടത്തിയ രക്ഷാപ്രവർത്തനമെന്ന വിവാദ പ്രസ്താവനക്ക് എതിരെ കോൺഗ്രസ് നൽകിയ പരാതിയിലാണ് നടപടി. എറണാകുളം സിജെഎം കോടിയാണ് അന്വേഷണ ഉത്തരവിട്ടത്. എറണാകുളം സെൻട്രൽ പോലീസിനാണ് അന്വേഷണ ചുമതല.
കഴിഞ്ഞ നവംബറില്‍ നവകേരള സദസിന് ഇടയില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന. നവകേരള സദസിനിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ അടക്കമുള്ളവര്‍ മര്‍ദ്ദിച്ചിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനമാണെന്നായിരുന്നു മുഖ്യമന്ത്രി പിന്നീട് വിശേഷിപ്പിച്ചത്. ഇതേ തുടര്‍ന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നൽകിയ സ്വകാര്യ പരാതിയിലാണ് നടപടി. യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ചത് രക്ഷാപ്രവര്‍ത്തനമെന്ന നിലയില്‍ തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്ന് പരാതിയിൽ പറയുന്നു.
<BR>
TAGS : PINARAYI VIJAYAN | YOUTH CONGRESS
SUMMARY : Rescue Operation statement, The court ordered an inquiry against the Chief Minister
കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.…
തിരുവനന്തപുരം: അമ്പൂരിയില്‍നിന്നു മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു. ഇന്നലെ നെയ്യാറിലെ പരിചരണ കേന്ദ്രത്തിലേക്കാണു പുലിയെ മാറ്റിയത്. പുലിയെ നിരീക്ഷിക്കാനായി…
ബെംഗളൂരു: കർണാടകയില്‍ വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
വാഷിങ്ടണ്‍: ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ 'ഐക്കണ്‍ ഓഫ് ദ സീസി'ലെ വാട്ടർ സ്ലൈഡ് തകർന്ന് ഒരാൾക്ക് പരുക്കേറ്റു. കപ്പലിലെ വിനോദങ്ങളുടെ…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന് ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ തുടക്കമായി.…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഞായറാഴ്ച (10-08-2025) നടത്താൻ നിശ്ചയിച്ചിരുന്ന കായിക മത്സരങ്ങൾ പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു. മത്സരങ്ങള്‍ സെപ്തമ്പര്‍…