ബെംഗളൂരു: സംസ്ഥാനത്ത് രജിസ്ട്രേഷനുകൾക്ക് ഇനിമുതൽ ഇഷ്ടമുള്ള സബ് രജിസ്ട്രാർ ഓഫിസുകൾ തിരഞ്ഞെടുക്കാൻ അവസരം. സെപ്റ്റംബർ രണ്ട് മുതലാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. സംസ്ഥാനത്ത് എവിടെയും അവരവരുടെ ജില്ലയ്ക്കുള്ളിലെ രജിസ്ട്രേഷൻ ജോലികൾക്കായി ഇഷ്ടമുള്ള സബ് രജിസ്ട്രാർ ഓഫീസ് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. നിലവിൽ, ബെംഗളൂരുവിൽ ഒഴികെ, വസ്തുവകകൾ വിൽക്കുന്നവരും വാങ്ങുന്നവരും അധികാരപരിധിയിലുള്ള സബ് രജിസ്ട്രാർ ഓഫീസുകളിലാണ് രജിസ്ട്രേഷനുകൾ നടത്തേണ്ടത്. ഇത് പലപ്പോഴും കാലതാമസത്തിനും അഴിമതിക്കും കാരണമാകുന്നുണ്ട്.
സംസ്ഥാനത്തുള്ള 257 സബ് രജിസ്ട്രാർ ഓഫീസുകളിൽ 50 ഓളം ഓഫീസുകളിൽ അമിത തിരക്കാണ് അനുഭവപ്പെടുന്നത്. ഈ ഓഫിസുകളിൽ ജോലിഭാരം കാരണം ജീവനക്കാർ സമ്മർദ്ദത്തിലാണ്. പലയിടത്തും ഇടനിലക്കാരുടെ പ്രശ്‌നങ്ങളുമുണ്ട്. എന്നാൽ ബാക്കിയുള്ള ഓഫീസുകളിൽ ഇത്തരത്തിൽ സമ്മർദം ഇല്ലെന്നും ഇടപാടുകൾ കുറവാണെന്നും റവന്യു വകുപ്പ് നടത്തിയ സർവേയിൽ കണ്ടെത്തി. ചില ഓഫീസുകളിൽ പ്രതിദിനം 50 മുതൽ 100 വരെ രജിസ്ട്രേഷനുകൾ നടക്കുമ്പോൾ മറ്റുള്ളവയിൽ 15 മുതൽ 20 വരെ രജിസ്ട്രേഷനുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു.
നിലവിൽ അഞ്ച് രജിസ്ട്രേഷൻ ഹെഡ് യുണിറ്റുകളുള്ള ബെംഗളൂരുവിനെ സംസ്ഥാനത്തെ പ്രധാന കേന്ദ്രമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ സബ് രജിസ്ട്രാർ ഓഫീസുകൾ അഞ്ച് രജിസ്ട്രേഷൻ സോണുകളായി തിരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
TAGS: BENGALURU | SUB REGISTRAR OFFICE
SUMMARY: ‘Anywhere registration’ of property within district to begin from September 2
ബെംഗളൂരു: ഉഡുപ്പി കിന്നിമുൽക്കിയിൽ ഒന്നരവയസുകാരി കിണറ്റിൽ വീണുമരിച്ചു. വെള്ളം കോരുന്നതിനിടയിൽ അമ്മയുടെ കൈയിൽനിന്നു വഴുതി കിണറ്റിൽ വീണ ഒന്നര വയസുകാരി…
മട്ടന്നൂർ: മട്ടന്നൂർ തെരൂരിനു സമീപം മറിഞ്ഞ് യാത്രക്കാർക്ക് പരുക്ക് ഇരിട്ടിയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന അജ്‌വ ബസ് ആണ് അപകടപ്പെട്ടത്.…
തിരുവനന്തപുരം: അയ്യപ്പഭക്തിഗാനം തിരഞ്ഞെടുപ്പ് പാരഡിയാക്കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിഎന്‍എസ്…
ബെംഗളൂരു: യെലഹങ്ക മുതൽ ഗൗരിബിന്തന്നൂർ വരെയുള്ള മലയാളികളെ ഏകോപിപ്പിക്കാന്‍ രൂപീകരിച്ച കൈരളി സാംസ്കാരിക സംഘം, നോർത്ത് ബെംഗളൂരുവിന്റെ ജനറൽ ബോഡി…
ബെംഗളൂരു: നഗരത്തിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ബെംഗളൂരു പോലീസ്. പുതുവത്സരാഘോഷ പരിപാടികളിൽ പടക്കം പൊട്ടിക്കുന്നത് പൂർണ്ണമായും നിരോധിച്ചു. ഗോവയിലെ…
തലശ്ശേരി: വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു. പ്രശാന്തിനെയാണ് ശിക്ഷിച്ചത്.…