കൊച്ചി: രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചതില്‍ പ്രതികരിച്ച് സംവിധായകന്‍ വിനയൻ. രഞ്ജിത്തിന്റെ രാജി അനിവാര്യതയായിരുന്നുവെന്നും അദ്ദേഹം പോയി അഗ്നിശുദ്ധി വരുത്തി തിരിച്ചുവരട്ടെ എന്നും വിനയൻ പറഞ്ഞു. ആരോപണങ്ങള്‍ വരുമ്പോൾ സ്ഥാനം ഒഴിഞ്ഞു മാറി നിന്ന് അന്വേഷണം നേരിടുക എന്നതാണ് ഏറ്റവും അഭികാമ്യം.
പുരസ്കാര ദാനവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തിന് മുമ്പ് താന്‍ അദ്ദേഹത്തിനെതിരെ പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പ് മന്ത്രിക്കും പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അന്ന് രഞ്ജിത്ത് ഇതിഹാസമാണെന്ന് പറഞ്ഞു സാംസ്കാരിക മന്ത്രി ആ പരാതി തള്ളിക്കളയുകയാണ് ചെയ്തത്. ആ പരാതി ഇതിലും ഗൗരവമുള്ളതായിരുന്നു എന്നാണ് തന്റെ അഭിപ്രായമെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.
ഒരു അക്കാദമി ചെയര്‍മാന്‍ എന്ന സ്ഥാനത്തിരുന്ന് ചെയ്യേണ്ട പ്രവര്‍ത്തിയല്ല അന്ന് അദ്ദേഹം ചെയ്തത്. അന്വേഷണം നേരിട്ട് അഗ്നിശുദ്ധി നടത്തി വരട്ടേ. എന്തു ശുദ്ധിവരുത്തിയാലും ഒരു കാര്യമുണ്ട് സിനിമയുടെ പുരസ്കാര നിര്‍ണയത്തില്‍ ചെയര്‍മാന്‍ തെറ്റായ തീരുമാനങ്ങള്‍ എടുത്തുവെന്ന അദ്ദേഹത്തിനെതിരായ പരാതി ഇപ്പോഴും നിലവിലുണ്ടെന്നും വിനയന്‍ പറഞ്ഞു.
TAGS : RANJITH | GRUHALAKSHMI SCHEME | VINAYAN
SUMMARY : ‘It is good that Ranjith has resigned, let him go and come back after cleaning up the fire’; Vinayan
കോട്ടയം: ഗൃഹനാഥൻ ശരീരത്തില്‍ തോട്ടകെട്ടിവെച്ച് പൊട്ടിച്ച് ജീവനൊടുക്കി. മണർകാട് സ്വദേശി റജിമോൻ (60) ആണ് മരിച്ചത്. സ്ഫോടക വസ്തു വയറ്റില്‍…
കോട്ടയം: വൈക്കത്തിനടുത്ത് ചെമ്പിൽ ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം. വൈക്കം ടിവി പുരം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് കത്തിയത്. കാറില്‍ നിന്നും…
തൃശൂർ: വ്യാജ വോട്ടർ പട്ടിക വിവാദത്തിലെ പ്രതിഷേധത്തിനിടെ കേന്ദ്രമ ന്തി സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡി ൽ കരി ഓയിൽ…
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടാകാം…
ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്‌ത്യൻ റൈറ്റേഴ്‌സ് ട്രസ്‌റ്റിൻ്റെ നേതൃത്വ ത്തിൽ സാഹിത്യ സംവാദം 17നു രാവിലെ 10.30നു കോർപറേഷൻ സർക്കിളിലെ ഹോട്ടൽ…
മലപ്പുറം: കോട്ടക്കലില്‍ ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടില്‍ ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ മരിച്ചു.…