Categories: KARNATAKATOP NEWS

രണ്ടാംവർഷ പി.യു.സി പരീക്ഷ; വിജയം 81.15%

ബെംഗളൂരു : കർണാടക രണ്ടാംവർഷ പി.യു.സി. പരീക്ഷയില്‍ വിജയം 81.15 ശതമാനം. പരീക്ഷ എഴുതിയ  6,81,079 പേരില്‍ 5,52,690 പേർ ജയിച്ചു. ദക്ഷിണ കന്നഡ ജില്ല ഒന്നാം സ്ഥാനം (97.37%) കരസ്ഥമാക്കി. 96.80% വിജയത്തോടെ ഉഡുപ്പി ജില്ല രണ്ടാം സ്ഥാനവും 94.89% വിജയത്തോടെ വിജയപുര മൂന്നാം സ്ഥാനവും നേടി.

സയൻസ് വിഭാഗത്തിൽ 598 മാർക്കോടെ ഒന്നാമതെത്തിയ ഹുബ്ബള്ളി വിദ്യാനികേതൻ സയൻസ് പി.യു. കോളേജ് വിദ്യാർഥിനി വിദ്യാലക്ഷ്മിയാണ് സംസ്ഥാനത്ത് എല്ലാ വിഭാഗത്തിലും ഒന്നാമതെത്തിയത്. .മൈസൂരിലെ ആദിച്ചുചങ്കിരി പിയു കോളേജിലെ കെഎച്ച് ഉർവീഷ് പ്രശാന്ത് – 597 മാർക്കോടെ രണ്ടാം സ്ഥാനത്ത് എത്തി.

കൊമേഴ്‌സിൽ കെ.എ. അനന്യ ഒന്നാമതെത്തി. ആർട്‌സിൽ ഡി. മേധ, വേദാന്ത്. ബി.വി. കവിത എന്നിവർ ഒന്നാമതെത്തി. മൂന്നുപേർക്കും 596 മാർക്ക് ലഭിച്ചു.

കഴിഞ്ഞ വർഷത്തെ വിജയശതമാനം 74.67% ആയിരുന്നു.

The post രണ്ടാംവർഷ പി.യു.സി പരീക്ഷ; വിജയം 81.15% appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ശ്രീ നാരായണ ഗുരു സാഹോദര്യ പുരസ്‌കാരം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാര്‍ക്ക്

തൃശൂര്‍: സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്‍റെ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ക്ക്. എസ്‌എൻഡിപി യോഗം…

51 minutes ago

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഇംപീച്ച്‌മെൻ്റ് നീക്കം; സുപ്രധാന തീരുമാനവുമായി ഇൻഡ്യാ മുന്നണി

ഡല്‍ഹി: വോട്ട് കൊള്ള ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി പരസ്യപോരിന് ഇൻഡ്യാ മുന്നണി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ്…

2 hours ago

കോതമംഗലത്തെ 23കാരിയുടെ മരണം: റമീസിന്റെ മാതാപിതാക്കള്‍ തമിഴ്നാട്ടില്‍ നിന്നും പിടിയില്‍

ചെന്നൈ: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. റമീസിൻ്റെ പിതാവ് റഹീം, മാതാവ് ശരീഫ…

2 hours ago

കെഎൻഎസ്എസ് ഫൗണ്ടേഷൻ ഡേ കാരംസ് ടൂർണമെൻറ്

ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം നടത്തിയ എം ബി മേനോൻ മെമ്മോറിയൽ കെഎൻഎസ്എസ് ഫൗണ്ടേഷൻ ഡേ കാരംസ് ടൂർണമെൻറ് മല്ലേഷ്പാളയിലുള്ള…

3 hours ago

തിരുവനന്തപുരത്ത് സ്കൂള്‍ വാൻ കുഴിയിലേക്ക് വീണ് അപകടം; 32 കുട്ടികള്‍ക്ക് പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. അപകടത്തില്‍ വാനിലുണ്ടായിരുന്ന 31 കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കുമടക്കം…

3 hours ago

മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപടി സ്വദേശി…

4 hours ago