LATEST NEWS

കേരളം ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

ഡല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും വൈകിട്ട് നാലിനാണ് പ്രഖ്യാപനമുണ്ടാവുക. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് തീയതികള്‍ പ്രഖ്യാപിക്കുക. കേരളത്തിനു പുറമെ, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

കേരളത്തില്‍ ഏപ്രിലില്‍ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. വിഷു അടക്കമുള്ള ഉത്സവങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും തീയതി നിശ്ചയിക്കുകയെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. മെയ് അഞ്ചിന് മുമ്പ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുന്ന തരത്തിലാകും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഷെഡ്യൂള്‍ തയാറാക്കുകയെന്നാണ് വിവരം. കഴിഞ്ഞ തവണ എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന പശ്ചിമ ബംഗാളില്‍ ഇത്തവണ രണ്ടോ മൂന്നോ ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന ആവശ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

അതേസമയം കേരളത്തില്‍ പ്രധാന രാഷ്ട്രീയ പാർട്ടികള്‍ സ്ഥാനാർഥി പട്ടികകള്‍ അന്തിമരൂപത്തിലാക്കുന്ന ഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ ശക്തമായ പ്രചാരണത്തിലേക്ക് പാർട്ടികള്‍ കടക്കുമെന്നാണ് സൂചന.

SUMMARY: Election dates to be announced today in five states including Kerala

NEWS BUREAU

Recent Posts

ബെംഗളൂരുവിൽ കനത്ത മഴയില്‍ ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടം; മരിച്ചവരിൽ രണ്ട് മലയാളികളും

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയില്‍ ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ചവരിൽ രണ്ട് മലയാളികളും. ഏറണാകുളം പിറവം രാമമംഗലം സ്വദേശികളായ…

6 hours ago

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ മേയ് ഒന്നുമുതൽ

ന്യൂഡല്‍ഹി:  പണം വെച്ചുള്ള ഓൺലൈൻ വാതുവെപ്പുകൾക്കും ചൂതാട്ടങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ 'ഓൺലൈൻ ഗെയിമിങ് റെഗുലേഷൻ ആക്ട്' ചട്ടങ്ങൾ…

7 hours ago

ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 8 മരണം

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 8 പേര്‍ മരിച്ചു. ശിവാജി നഗറിലെ ബൗറിങ് ആന്‍ഡ്…

8 hours ago

കേരളത്തിൽ യുഡിഎഫിന് ഭരണം പ്രവചിച്ച് എക്സിറ്റ് പോളുകൾ; ബിജെപിക്കും മുന്നേറ്റം

തിരുവനന്തപുരം: കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണത്തിൽ വരുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. പുറത്തുവന്ന എല്ലാ സർവേകളും യുഡിഎഫ്…

8 hours ago

‘എൻ എസ് മാധവൻ, ചരിത്ര ദാരുണതകളുടെ ചോരയിൽ വാക്കിനെ ആയുധമാക്കിയ എഴുത്തുകാരൻ’-എൻ രാജൻ

ബെംഗളൂരു: ചരിത്ര ദാരുണതകളുടെ ചോരയിൽ വാക്കിനെ ആയുധമാക്കി, പേനയെ ഉളിപോലെയാക്കി, മറ്റൊരു നീതി ലാവണ്യധാര സൃഷ്ടിച്ച്, ശരിക്ക് വേണ്ടി തിരുത്തുകൾ…

9 hours ago

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു; പ്രിൻസിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെൻഷൻ

തിരുവനന്തപുരം: സർക്കാർ നയങ്ങളെ വിമർശിച്ചതിനെ തുടർന്ന് പ്രിൻസിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്പെൻഷൻ. അനുമതിയില്ലാതെ മാധ്യമങ്ങളില്‍ പ്രതികരിച്ചതും കാരണം ചൂണ്ടിക്കാട്ടിയാണ്…

9 hours ago