ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ വീണ്ടും രക്ഷിച്ചെടുത്ത് റിയാൻ പരാഗും സഞ്ജു സാംസണും. മൂന്നാം വിക്കറ്റിൽ 78 പന്തിൽ 130 റൺസിന്റെ സ്കോർ ഉയർത്തിയാണ് സഖ്യം രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. മോഹിത് ശർമ്മ എറിഞ്ഞ 19ാം ഓവറിലെ മൂന്നാം പന്തിലാണ് പരാഗ് പുറത്തായത്. ഗുജറാത്ത് ടൈറ്റൻസ് ആണ് ഇന്ന് എതിരാളികൾ.
ലോങ് ഓഫിൽ ബൗണ്ടറി ലൈനിൽ വിജയ് ശങ്കർ അസാദ്ധ്യമായൊരു ക്യാച്ചിലൂടെയാണ് റോയൽസ് യുവതാരത്തെ പുറത്താക്കിയത്. 48 പന്തിൽ 76 റൺസുമായി രാജസ്ഥാന്റെ ടോപ് സ്കോററായും പരാഗ് മാറി. അഞ്ച് സിക്സറുകളും മൂന്ന് ഫോറുകളും താരം പറത്തി.
അവസാന ഓവറുകളിൽ 244ന് അടുത്ത് സ്ട്രൈക്ക് റേറ്റിലാണ് സഞ്ജു അടിച്ചു തകർത്തത്. പരാഗ് പുറത്തായ ശേഷം ഹെറ്റ്‌മെയർക്കൊപ്പം സഞ്ജു തകർത്തടിച്ചെങ്കിലും 200 കടത്താനായില്ലെന്ന നിരാശ മാത്രമാണ് ബാക്കിയായത്. തുടക്കത്തിൽ ഓപ്പണർമാർ കരുതലോടെ ബാറ്റുവീശിയതാണ് രാജസ്ഥാന് തിരിച്ചടിയായത്.
38 പന്തിലാണ് സഞ്ജു സാംസൺ 68 റൺസെടുത്തത്. രണ്ട് സിക്സും ഏഴ് ഫോറുകളും മലയാളി താരം അടിച്ചെടുത്തു. 179 ആയിരുന്നു ഇന്നത്തെ സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ്. യശസ്വി ജെയ്സ്വാൾ (24), ഹെറ്റ്മെയർ (5 പന്തിൽ 13) പിന്തുണയേകി.
The post രണ്ടാം മത്സരത്തിലും സെഞ്ചുറി കൂട്ടുകെട്ട്; വൻ ഫോമിലേക്ക് ഉയർന്ന് സഞ്ജുവും രാജസ്ഥാൻ റോയൽസും appeared first on News Bengaluru.
Powered by WPeMatico
സുല്‍ത്താന്‍ ബത്തേരി: ഹേമചന്ദ്രന്‍ വധക്കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി വെല്‍ബിന്‍ മാത്യു ആണ് അറസ്റ്റിലായത്.…
കണ്ണൂര്‍: പയ്യന്നൂരിൽ പാചകവാതക ഏജൻസി ജീവനക്കാരനെ ആക്രമിച്ച് രണ്ടുലക്ഷം രൂപ കവർന്നു. ചെറുകുന്നിലെ അന്നപൂർണ ഏജൻസി ജീവനക്കാരനും പയ്യന്നൂർ റൂറൽ…
ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തില്‍ നിന്നും ഭൂമിയില്‍ തിരിച്ചെത്തിയ ശുഭാംശു ശുക്ല ഇന്ത്യയിലെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ച ആദ്യ…
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം സെപ്റ്റംബര്‍ 20ന് പമ്പ തീരത്ത് സംഘടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍. വിവിധ രാജ്യങ്ങളില്‍ നിന്നായി…
പാലക്കാട്: വാളയാറിൽ കാർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ മലർ, ലാവണ്യ എന്നിവരാണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇതിനൊപ്പം വയനാട്, കോഴിക്കോട്,…