Categories: KERALATOP NEWS

രണ്ട് ദിവസം അതിശക്ത മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്ത മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൾ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൾ ഓറഞ്ച് അലർട്ടും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ടായിരിക്കും.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

ഓറഞ്ച് അലർട്ട്

24/10/2024 : പത്തനംതിട്ട, ഇടുക്കി
25/10/2024 : കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

യെല്ലോ അലർട്ട്

24/10/2024 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം. തൃശൂർ, പാലക്കാട്, മലപ്പുറം.
25/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് .
26/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,
27/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ.
<br>
TAGS : RAIN UPDATES
SUMMARY : Heavy rain for two days; Orange alert declared in two districts

Savre Digital

Recent Posts

ആലപ്പുഴയില്‍ ഹൗസ്‌ബോട്ടിന് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…

19 minutes ago

ബൈജു രവീന്ദ്രന് യുഎസ് കോടതിയില്‍ തിരിച്ചടി; 9600 കോടി രൂപ തിരിച്ചടയ്ക്കാൻ ഉത്തരവ്

ന്യൂഡൽഹി: എഡ്യുക്കേഷണല്‍ ടെക് സ്ഥാപനമായ ബൈജൂസിന് വീണ്ടും തിരിച്ചടി. സാമ്പത്തിക ഇടപാടിലെ ക്രമക്കേടിന്റെ പേരില്‍ യുഎസിലെ ഡെലവെയര്‍ പാപ്പരത്ത കോടതി…

47 minutes ago

ഡിഎംകെയുടെ നയം കൊള്ളയാണ്; തനിക്കെതിരെ നിലപാടുകള്‍ എടുക്കുന്ന ഡിഎംകെ ദുഃഖിക്കേണ്ടിവരുമെന്ന് വിജയ്

കരൂർ: കരൂർ ദുരന്തത്തിന് ശേഷം വീണ്ടും പൊതുവേദിയിലെത്തി ടിവികെ അധ്യക്ഷൻ വിജയ്. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാഞ്ചീപുരത്തെ പൊതുവേദിയില്‍…

1 hour ago

സ്മൃതി മന്ദാനയുടെ പിതാവിന് ഹൃദയാഘാതം: സ്മൃതി-പലാശ് മുഛൽ വിവാഹം മാറ്റിവെച്ചു

സാംഗ്ലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചു. ഞായറാഴ്ചയായിരുന്നു സ്മൃതിയുടെയും സംഗീതസംവിധായകന്‍ പലാശ് മുഛലിന്റെയും വിവാഹം…

1 hour ago

മലയാളം മിഷൻ; കർണാടക ചാപ്റ്റർ മൈസൂരു മേഖല പഠനോത്സവം

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു ഡി പോൾ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച പഠനോത്സവം പ്രിൻസിപ്പാൾ ഫാദർ ജോമേഷ്…

2 hours ago

ഡ്രഗ്-ഫ്രീ നൈറ്റ് റൈഡ് സംഘടിപ്പിച്ചു

ബെംഗളൂരു: യുവാക്കൾക്കിടയിൽ വളർന്നുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന് എതിരെ ബോധവൽക്കരണവുമായി വാട്സ് ആപ്പ് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി ഫാമിലി ക്ലബ്ബ് ഡ്രഗ്-…

2 hours ago