ബലാത്സംഗക്കേസ് പ്രതിയായ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി എ.വി.സൈജുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അംബ്ദേകര്‍ സ്റ്റേഡിയത്തിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടു ബലാത്സംഗക്കേസുകളില്‍ സൈജു പ്രതിയായിരുന്നു.
തിരുവനന്തപുരം മലയിന്‍കീഴ് സ്റ്റേഷനില്‍ എസ്‌ഐ ആയിരിക്കുമ്പോഴാണ് കേസില്‍പ്പെടുന്നത്. വ്യാജരേഖ സമര്‍പ്പിച്ച് ഇയാള്‍ ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാന്‍ നീക്കം ഊര്‍ജ്ജിതമാക്കിയതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
2019ല്‍ മലയിന്‍കീഴ് സ്റ്റേഷനില്‍ തന്നെ എസ്‌ഐ ആയിരുന്ന സൈജു വീടിന്റെ വാടകയുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ എത്തിയ വനിതാ ഡോക്ടറുമായി അടുപ്പത്തിലാകുകയായിരുന്നു. ഇത് മുതലെടുത്ത് പീഡിപ്പിക്കുകയും ലക്ഷങ്ങള്‍ കൈക്കലാക്കുകയും ചെയ്‌തെന്നാണ് ഡോക്ടറുടെ പരാതി. മറ്റൊരു കേസ് ഒത്തുതീര്‍പ്പാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
The post രണ്ട് ബലാത്സംഗക്കേസുകളില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍ appeared first on News Bengaluru.
Powered by WPeMatico
കണ്ണൂർ: കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഇ ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍…
ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാന്‍ ഏർപ്പെടുത്തിയ വ്യോമഗതാഗത വിലക്ക് സെപ്റ്റംബർ 23 വരെ നീട്ടി. ഈ മാസം 24ന് അവസാനിക്കേണ്ടിയിരുന്ന വിലക്കാണ്…
ബെംഗളൂരു: മെെസൂരു കേരള സമാജം ഓണാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പും കെെത്തറി തുണിത്തരങ്ങളുടെ പ്രീസെയിലും 24 ന്…
ബെംഗളൂരു: ചന്ദാപുര ആനേക്കൽ റോഡിലെ വിബിഎച്ച്‌സി വൈഭവയിലെ നന്മ മലയാളി സാംസ്കാരികസംഘം സംഘടിപ്പിക്കുന്ന ഓണാഘോഷം ഓഗസ്റ്റ് 23, 24 തീയതികളിൽ…
വാഷിംഗ്ടൺ: പ്രശസ്ത ജഡ്ജി ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു. പാൻക്രിയാറ്റിക്ക് ക്യാൻസറിന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അമേരിക്കയിലെ മുൻസിപ്പൽ കോർട്ട് ഓഫ്…
കണ്ണൂര്‍: സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പ്രവീണ (31) ആണ് മരിച്ചത്. കണ്ണൂര്‍ കുറ്റിയാട്ടൂരില്‍ ഉണ്ടായ…