ബെംഗളൂരു: രാജരാജേശ്വരി നഗര്‍ മലയാളി സമാജം ഓണാഘോഷപരിപാടികള്‍ വൈറ്റ് പേള്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. സമാജം അംഗങ്ങളുടെ പൂക്കള മത്സരത്തോടെ പരിപാടികള്‍ ആരംഭിച്ചു. ശേഷം നടന്ന പൊതുസമ്മേളനം ചലച്ചിത്ര താരം റോസിന്‍ ജോളി ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു.
ബാംഗ്ലൂര്‍ കേരള സമാജത്തിന്റെ ജനറല്‍ സെക്രട്ടറി റജികുമാര്‍, ബിബിഎംപി കൗണ്‍സിലര്‍ മഞ്ജുനാഥ്, ഫെഡറല്‍ ബാങ്ക് സോണല്‍ ഹെഡ് ജോയല്‍ ജോര്‍ജ്, ഡിസിബി ബാങ്ക് പ്രതിനിധി പ്രവീണ്‍ ദേവരായി തുടങ്ങിയവര്‍ സംസാരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കി. വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച സമാജം അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ഫിലോമിന് ജോസഫ് സ്വാഗവും വൈസ് പ്രസിഡന്റ് അമൃതരാജ് നന്ദിയും പറഞ്ഞു. സമാജം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, ഓണസദ്യ എന്നിവ ഉണ്ടായിരുന്നു.
<BR>
TAGS : ONAM-2024
തിരുവന്തപുരം: എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്കർ. രാഹുല്‍ തന്നോട് സാമൂഹിക…
ബെംഗളൂരു: ബെംഗളൂരു സിറ്റി സർവകലാശാലയ്ക്ക് മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ പേര് നൽകുന്നതിനുള്ള ബിൽ കർണാടക നിയമസഭയില്‍ പാസാക്കി. നിയമ…
ബെംഗളൂരു: രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതു താൽപര്യ ഹർജി. അഭിഭാഷകൻ രോഹിത് പാണ്ഡെയാണ്…
ബെംഗളൂരു: ശിവമോഗയിൽ ബൈക്കപകടത്തില്‍ രണ്ട് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. ഉഡുപ്പി കാട്പാഡി സ്വദേശിആദിത്യ (21), ദാവണഗെരെ ന്യാമതി സ്വദേശിയായ സന്ദീപ്…
ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…