രാജസ്ഥാൻ റോയൽസിലെ ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലർ നാട്ടിലേക്ക് മടങ്ങി. ഈ മാസം 22ന് ആരംഭിക്കുന്ന പാകിസ്താനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഒരുക്കത്തിനായാണ് ബട്ട്ലർ നാട്ടിലേക്ക് മടങ്ങിയത്. ഇനി ഈ മാസം 15ന് പഞ്ചാബ് കിംഗ്സും 19ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ഗ്രൂപ്പ് ഘട്ടത്തിൽ രാജസ്ഥാൻ്റെ എതിരാളികൾ.
ഇത്തവണ ഐപിഎലിൽ അത്ര നല്ല ഫോമിലായിരുന്നില്ല ബട്ട്ലർ. രണ്ട് സെഞ്ചുറികളുണ്ടായിരുന്നെങ്കിലും മറ്റ് മത്സരങ്ങളിലൊക്കെ മികച്ച പ്രകടനം നടത്തുന്നതിൽ ബട്ട്ലർ പരാജയപ്പെട്ടു. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ 25 പന്തുകളിൽ നേരിട്ട് വെറും 21 റൺസ് നേടിയ ബട്ട്ലറിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. ലീഗിലെ മറ്റ് ഇംഗ്ലണ്ട് താരങ്ങളും വരും ദിവസങ്ങളിൽ നാട്ടിലേക്ക് മടങ്ങും.
ബട്ട്ലർ മടങ്ങിയതോടെ ഇംഗ്ലീഷ് താരം ടോം കോഹ്‌ലർ-കാഡ്മോർ രാജസ്ഥാനു വേണ്ടി ഓപ്പൺ ചെയ്തേക്കും. പ്ലേ ഓഫ് യോഗ്യത നേടിയാൽ കാഡ്മോർ ആവും രാജസ്ഥാൻ്റെ ഓപ്പണർ. അതുകൊണ്ട് തന്നെ പ്ലേ ഓഫിനു മുമ്പ് കാഡ്മോറിന് രണ്ട് മത്സരങ്ങൾ ലഭിക്കുന്നത് രാജസ്ഥാനും സഹായകമാവും.
ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ…
കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍ പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…
ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്.സി…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…