ന്യൂഡല്‍ഹി: വന്ദേ മെട്രോ ട്രെയിന്‍ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യും. ഗുജറാത്ത് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി മറ്റു വന്ദേഭാരത് ട്രെയിനുകള്‍ക്കൊപ്പമാണ് രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുക.
ഗുജറാത്തിലെ അഹമ്മദാബാദ്-ഭുജ് പാതയിലാണ് രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിന്‍ എത്തുക. ബുധനാഴ്ച മുതലാകും വന്ദേ മെട്രോയുടെ സാധാരണ സര്‍വീസ് ആരംഭിക്കുക.
455 രൂപയാണ് അഹമ്മദാബാദിനും ഭുജിനും ഇടയിലുള്ള ടിക്കറ്റ് നിരക്ക്.അഹമ്മദാബാദ്-ഭുജ് വന്ദേ മെട്രോ സര്‍വീസ് ഒമ്പത് സ്റ്റേഷനുകളില്‍ നിര്‍ത്തി 360 കിലോമീറ്റര്‍ ദൂരം 5 മണിക്കൂറും 45 മിനിറ്റും കൊണ്ട് എത്തിച്ചേരും. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ സഞ്ചരിക്കുമെന്ന് പശ്ചിമ റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഭുജില്‍നിന്ന് പുലര്‍ച്ചെ 5.05ന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 10.50ന് അഹമ്മദാബാദിലെത്തും. തിരിച്ച് അഹമ്മദാബാദില്‍ നിന്ന് വൈകീട്ട് 5.30 ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 11.10ന് ഭുജിലെത്തും.
നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് ഹ്രസ്വദൂര യാത്രകൾ അതിവേഗത്തിലാക്കാനുള്ള ഗതാഗത സൗകര്യമാണ് വന്ദേ മെട്രോ. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്. 1,150 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന 12 കോച്ചുകള്‍ ഉള്‍ക്കൊള്ളുന്ന വന്ദേ മെട്രോയില്‍ റിസര്‍വേഷന്റെ ആവശ്യമില്ല. മിനിമം 30 രൂപയാണ് ടിക്കറ്റ് നിരക്ക്. 20 കോച്ചുകളുള്ള ആദ്യ വന്ദേ ഭാരത് ട്രെയിന്‍ വാരാണസി-ഡല്‍ഹി പാതയില്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആഴ്ചയില്‍ ആറ് ദിവസമായിരിക്കും സര്‍വീസ്. അത്യാധുനിക സൗകര്യങ്ങളുള്ള പൂര്‍ണ്ണമായും ശീതീകരിച്ച ട്രെയിനാണിത്.
<BR>
TAGS : VANDE METRO
SUMMARY : Prime Minister Narendra Modi will flag off the country’s first Vande Metro today
ന്യൂഡൽഹി: രാജ്യത്ത് അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ രജിസ്ട്രേർഡ് പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 മുതല്‍ ആറ്…
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി അഞ്ച് പാക് യുദ്ധജെറ്റുകളും ഒരു വ്യോമാക്രമണ മുന്നറിയിപ്പിനായുള്ള വിമാനവും തകർത്തുവെന്ന് നാവികസേനാ മേധാവി മാർഷല്‍…
പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില്‍ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ…
തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…
തിരുവനന്തപുരം:എസ്‌ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…