ശ്രീനഗർ: ജലഗതാഗത രംഗത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് ഊബർ ഇന്ത്യ. ശ്രീനഗറിലെ ദാൽ തടാകത്തിൽ ഷിക്കാര റൈഡുകൾ ബുക്ക് ചെയ്യാന്‍ ഊബര്‍ സൗകര്യം ഏര്‍പ്പെടുത്തി. രാജ്യത്ത് ആദ്യമായാണ് ഊബര്‍ ജലഗതാഗത സേവനം ആരംഭിക്കുന്നത്.
ഊബർ ശിക്കാര എന്ന് പേരിട്ടിരിക്കുന്ന സേവനം, ടൂറിസം വർധിപ്പിക്കുന്നതിനും ശിക്കാര ഓപ്പറേറ്റർമാർക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനും സഹായിക്കുമെന്ന് ഊബര്‍ കമ്പനി വക്താക്കൾ പറഞ്ഞു.
ഏഷ്യയിലെ തന്നെ ഊബറിന്‍റെ ആദ്യ ജലഗതാഗത സംരംഭമാണിത്. വാട്ടർ ടാക്‌സികൾ ജനപ്രിയമായ ഇറ്റലിയിലെ വെനീസ് പോലുള്ള നഗരങ്ങളിൽ കമ്പനിക്ക് സമാനമായ സേവനങ്ങളുണ്ട്. തുടക്കത്തിൽ ഏഴ് ശിക്കാര ഓപ്പറേറ്റർമാരെയാണ് പദ്ധതിയില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിമാൻഡ് അനുസരിച്ച് ഫ്ലീറ്റ് വിപുലീകരിക്കുമെന്നും ഊബര്‍ വക്താക്കൾ അറിയിച്ചു.
സര്‍ക്കാര്‍ നിയന്ത്രിത നിരക്കുകൾക്കനുസൃതമായാണ് റൈഡുകൾക്ക് വില നിശ്ചയിച്ചിരിക്കുന്നത്. ഓപ്പറേറ്റർമാർക്ക് മുഴുവൻ നിരക്കും ലഭിക്കുന്നതിനായി സേവന ഫീസ് ഊബര്‍ ഒഴിവാക്കിയട്ടുണ്ട്. ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഊബർ ശിക്കാര റൈഡുകൾ പ്രവർത്തിക്കും. ഓരോ സവാരിയിലും നാല് യാത്രക്കാരെ ഉൾക്കൊള്ളിക്കും. ഒരു മണിക്കൂർ നീണ്ട് നിൽക്കുന്നതാണ് യാത്ര. യാത്രക്കാർക്ക് 12 മണിക്കൂർ മുതൽ 15 ദിവസം വരെ അഡ്വാന്‍സ് ബുക്ക് ചെയ്യാനുള്ള അവസരമുണ്ട്.
TAGS: NATIONAL | UBER
SUMMARY: Uber launches Shikara rides on Kashmir’s Dal Lake, its first water transport service in Asia
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…