രാജ്യത്ത് ഇതാദ്യം; ബിഐഎസ് സർട്ടിഫിക്കേഷൻ ബിഡബ്ല്യൂഎസ്എസ്ബിക്ക് ലഭിച്ചു

ബെംഗളൂരു: പൈപ്പ് വഴിയുള്ള കുടിവെള്ള വിതരണ മാനേജ്മെന്റ് സംവിധാനത്തിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ (ബിഐഎസ്) നിന്ന് സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ജല ബോർഡായി ബിഡബ്ല്യൂഎസ്എസ്ബി. മികച്ച നിലവാരമുള്ള കുടിവെള്ളം നൽകുന്നതിനുള്ള ബിഡബ്ല്യൂഎസ്എസ്ബിയുടെ പ്രതിബദ്ധതയ്ക്കാണ് അംഗീകാരം ലഭിച്ചതെന്ന് ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡി കെ ശിവകുമാർ പറഞ്ഞു.

ആറ് മാസത്തെ സമഗ്രമായ വിലയിരുത്തലിന് ശേഷം, ബെംഗളൂരുവിലെ ജലവിതരണ സംവിധാനത്തിൽ നടപ്പിലാക്കിയ അന്താരാഷ്ട്ര മാനദണ്ഡങ്ങളെ ബിഐഎസ് സംഘം പ്രശംസിച്ചു. ബിഐഎസിന്റെ മാനദണ്ഡങ്ങൾ ബിഡബ്ല്യൂഎസ്എസ്ബി വിജയകരമായി പാലിച്ചു. കാര്യക്ഷമവും സുരക്ഷിതവും സുസ്ഥിരവുമായ ജല മാനേജ്മെന്റ് ആണ് നഗരത്തിൽ നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവിലുള്ളവർക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം നൽകുക എന്നതാണ് മുൻ‌ഗണന. ജലവിതരണ സംവിധാനത്തിന് ബിഐഎസ് സർട്ടിഫിക്കേഷൻ ലഭിക്കുന്ന രാജ്യത്തെ ആദ്യത്തെ സ്ഥാപനമാണ് ബിഡബ്ല്യൂഎസ്എസ്ബി എന്നും ശിവകുമാർ പറഞ്ഞു.

ജല ഉപഭോഗം, സംസ്കരണം, സംഭരണം, പമ്പിംഗ്, പൈപ്പ്‌ലൈൻ ശൃംഖലയിലൂടെയുള്ള കുടിവെള്ള വിതരണം, നിലവിലുള്ള പൈപ്പ് കണക്ഷൻ അറ്റകുറ്റപ്പണികൾ, ജല ഗുണനിലവാര ഉറപ്പ്, ഉപഭോക്തൃ മീറ്ററിംഗ്, ബില്ലിംഗ് എന്നിവയുൾപ്പെടെ ജലവിതരണ പ്രവർത്തനങ്ങളുടെ മുഴുവൻ ഘടകങ്ങളും ബിഐഎസ് സർട്ടിഫിക്കേഷനിൽ ഉൾപ്പെടുന്നുവെന്ന് ബിഡബ്ല്യൂഎസ്എസ്ബി ചെയർമാൻ ഡോ. റാം പ്രസാദ് മനോഹർ വ്യക്തമാക്കി.

TAGS: BENGALURU | BWSSB
SUMMARY: Bangalore Water Supply and Sewerage Board becomes first water board to get BIS certification

Savre Digital

Recent Posts

‘അവർക്ക് മാനസിക പ്രയാസമുണ്ടാക്കിയതിൽ ഖേദിക്കുന്നു’; ഗൗരി കിഷനോട് മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്

ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…

6 hours ago

യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…

7 hours ago

പോപ്പുലർ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…

7 hours ago

തിരുസ്വരൂപം അനാവരണം ചെയ്തു; മദര്‍ ഏലിശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…

7 hours ago

യൂട‍്യൂബ് വിഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ഷാജൻ സ്കറിയയ്ക്ക് മുൻകൂര്‍ ജാമ‍്യം

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച്‌ യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…

8 hours ago

പ്രശ്നോത്തരി മത്സരം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…

8 hours ago