ബെംഗളൂരു: ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ശുദ്ധീകരിച്ച മലിനജലം വിതരണം ചെയ്യാനായി പ്രത്യേക പൈപ്പ്ലൈൻ തയ്യാറാക്കുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻ്റ് സ്വിവറേജ് ബോർഡ് (ബിഡബ്യുഎസ്എസ്ബി). ജലക്ഷാമത്തെ തുടർന്ന് നഗരത്തിലെ വ്യവസായശാലകളടക്കം സ്തംഭിച്ചതോടെയാണ് ശുദ്ധീകരിച്ച വെള്ളം എത്തിക്കാൻ ബിഡബ്യുഎസ്എസ്ബിയുടെ നേതൃത്വത്തിൽ വിപുലമായ പദ്ധതി ഒരുങ്ങുന്നത്.
കുടിക്കാൻ യോഗ്യമല്ലാത്ത വെള്ളം ഉപയോഗിച്ചു മറ്റു പ്രവൃത്തികളെല്ലാം നടത്താനാകുമെന്ന് ബിഡബ്ല്യൂഎസ്എസ്ബി പറഞ്ഞു. ശുദ്ധീകരിച്ച വെള്ളം പൈപ്പ്ലൈൻ മുഖേന കെട്ടിടങ്ങളിലേക്ക് എത്തിക്കാനാണ് ബിഡബ്യുഎസ്എസ്ബി പദ്ധതിയിടുന്നത്. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ പദ്ധതിയാകും ഇത്. വ്യവസായികളുടെയും മറ്റ് അസോസിയേഷനുകളുടെയും യോഗത്തിൽ ബിഡബ്യുഎസ്എസ്ബി ചെയർമാൻ വി. രാം പ്രസാദ് മനോഹർ ആണ് ഇക്കാര്യം അറിയിച്ചത്.
പദ്ധതിയുടെ ആദ്യഘട്ടം പീനിയയിലെ ഇൻഡസ്ട്രിയൽ ഏരിയയിലാണ് നടപ്പാക്കുക. 1480 എംഎൽഡി മലിനജലമാണ് ബെംഗളൂരുവിൽ നിന്ന് പുറന്തള്ളുന്നത്. നിലവിൽ 1,212 എംഎൽഡി വെള്ളം ശുദ്ധീകരിക്കാനാണ് ബോർഡ് പദ്ധതിയിടുന്നത്. പദ്ധതി നടപ്പാക്കുന്നത് വഴി കുടിവെള്ളമായ കാവേരി നദീജലം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് പൂർണമായും ഒഴിവാക്കാനാണ് ബിഡബ്യുഎസ്എസ്ബി ലക്ഷ്യമിടുന്നതെന്ന് മനോഹർ വിശദീകരിച്ചു.
The post രാജ്യത്ത് ഇതാദ്യം; ശുദ്ധീകരിച്ച മലിനജല വിതരണത്തിന് പ്രത്യേക പൈപ്പ്ലൈൻ തയ്യ്യാറാക്കും appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്. ഉച്ചകഴിഞ്ഞ് 3.30ന്…
ബെംഗളുരു: വിൽസൺ ഗാർഡൻ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലെ ഡബിൾ റോഡിന് സമീപം രോഗിയില്ലാതെ അമിതവേഗതയിൽ വന്ന ആംബുലൻസ് ഇരുചക്രവാഹനത്തിൽ…
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൽ പുതുചരിത്രമെഴുതി വനിതകൾ. മുംബൈ ഡി.വൈ.പട്ടേൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഏകദിന വനിതാ ലോകകപ്പ് കലാശപ്പോരാട്ടത്തിൽ കരുത്തരായ…
തിരുവനന്തപുരം: വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലെ ലേഡീസ് കമ്പാർട്ട്മെന്റിൽ നിന്നാണ് യുവതി താഴെ…
ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ ഭാരത് മാല എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ 15 പേര്‍ മരിച്ചു. തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ…
തിരുവനന്തപുരം: മണ്ഡല കാലത്തോടനുബന്ധിച്ച് കേരളത്തിന് അഞ്ച് സ്പെഷ്യല്‍ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണറെയിൽവേ. ആഴ്ചതോറും സർവീസ് നടത്തുന്ന അഞ്ച് സ്പെഷ്യല്‍ ട്രെയിനുകളാണ്…