Categories: NATIONALTOP NEWS

രാജ്യത്ത് എല്‍ടിടിഇയുടെ നിരോധനം അഞ്ച് വര്‍ഷത്തേയ്ക്ക് നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍ടിടിഇയുടെ നിരോധനം അഞ്ച് വര്‍ഷത്തേയ്ക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. തമിഴ് ജനതയ്ക്ക് പ്രത്യേക രാജ്യം എന്ന ആശയം ഉപേക്ഷിച്ചിട്ടില്ലെന്നും ഇതിനായി ധനസമാഹരണവും പ്രചാരണപ്രവര്‍ത്തനങ്ങളും തുടരുന്നതായും സര്‍ക്കാര്‍ വിലയിരുത്തുന്നു. ശക്തമായ ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നത് സംഘടന തുടരുന്നു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. എല്‍ടിടിഇയുടെ പരാജയത്തിന് ഇന്ത്യന്‍ സര്‍ക്കാരിനെ ഉത്തരവാദികളാക്കി ശ്രീലങ്കന്‍ തമിഴര്‍ക്കിടയില്‍ ഇന്ത്യാ വിരുദ്ധ വികാരം പ്രചരിക്കുന്നു. ഇന്റര്‍നെറ്റിലൂടെയുള്ള അത്തരം പ്രചരണങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ട വ്യക്തികളുടെ (വിവിഐപി)  സുരക്ഷയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

1991ല്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എല്‍ടിടിഇയെ നിരോധിക്കുന്നത്. 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരമാണ് സംഘടനയുടെ നിരോധനം നീട്ടിയത്. 2009ല്‍ എല്‍ടിടിഇയെ ശ്രീലങ്കന്‍ സൈന്യം പരാജയപ്പെടുത്തുകയും സ്ഥാപകന്‍ വേലുപ്പിള്ള പ്രഭാകരന്‍ പോരാട്ടത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ കക്ഷികള്‍ എല്‍ടിടിഇ നിരോധനം നീക്കണമെന്ന ആവശ്യപ്പെടുന്ന സാഹചര്യം നിലനില്‍ക്കെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.

Savre Digital

Recent Posts

‘കേരള മുഖ്യമന്ത്രിയാകാനില്ല’; സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചിട്ടില്ലെന്ന് ശശി തരൂര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയാകാനില്ലെന്ന് ഡോ ശശി തരൂര്‍ എം പി. സ്ഥാനമാനങ്ങള്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നാണ് വിശദീകരണം. എക്കണോമിക് ടൈംസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു…

9 minutes ago

അതിശക്തമായ മഴ വരുന്നു; മുന്നറിയിപ്പിൽ വീണ്ടും മാറ്റം, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. ആറ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം,…

35 minutes ago

തലപ്പാടിയില്‍ കര്‍ണാടക ആര്‍ടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; 5 പേര്‍ക്ക് ദാരുണാന്ത്യം

കാസറഗോഡ്: കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വാഹനാപകടം. അഞ്ചുപേർക്ക് ദാരുണാന്ത്യം. അമിത വേഗത്തില്‍ എത്തിയ കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട്…

1 hour ago

PCOD: പരിഹാരം ആയുര്‍വേദത്തില്‍

എന്താണ് PCOD? പോളി സിസ്റ്റിക് ഓവറിയന്‍ ഡിസീസ് (പിസിഒഡി). ഇന്നത്തെ ജീവിത രീതിയും ഭക്ഷണശീലങ്ങളും ആണ് ഇതിന്റെ മുഖ്യ കാരണം.…

2 hours ago

ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസ്; 11 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

കോഴിക്കോട്: വടകരയില്‍ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസില്‍ പതിനൊന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റില്‍. ബ്ലോക്ക് ഭാരവാഹികള്‍ അടക്കമുള്ളവരെയാണ് പോലീസ്…

3 hours ago

കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക്; പോലീസുകാര്‍ നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കില്‍ പോലീസുകാർ നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി. തിരക്കേറിയ സമയങ്ങളില്‍ സിഗ്നല്‍ ഓഫ് ചെയ്യാൻ ഹൈക്കോടതി…

3 hours ago