രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സ്വിറ്റ്സർലൻഡ് ഗോൾകീപ്പർ യാൻ സോമർ. 12 വർഷത്തെ നീണ്ട കരിയറിനാണ് താരം വിരാമമിട്ടത്. 94 തവണ രാജ്യത്തിനായി ഗോൾ സംരക്ഷിച്ചിട്ടുണ്ട്. സോമറിന് പകരം ബൊറൂസിയ ഡോർട്മുണ്ടിന്റെ ഗ്രെഗർ കോബൽ സ്വിസ് ടീമിന്റെ ഒന്നാം ഗോൾകീപ്പറാകും.
35-കാരൻ യൂറോപ്പിൽ സ്വിറ്റ്സർലൻഡിലെ അഞ്ചു മത്സരത്തിലും കളിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ സ്വിസ് പുറത്തായതായിരുന്നു അവസാന മത്സരം. ഇറ്റാലിയൻ ക്ലബ് ഇന്റർമിലാൻ താരമായ സോമർ ക്ലബ് ഫുട്ബോളിൽ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. ദേശീയ ടീമിനൊപ്പമുള്ള ഓരോ നിമിഷവും എന്നെ സംബന്ധിച്ച് ഏറെ പ്രിയങ്കരമായിരുന്നുവെന്ന് സോമർ വ്യക്തമാക്കി.
താരം ഇതുവരെ മൂന്ന് ലോകകപ്പുകളിലും മൂന്ന് യൂറോകപ്പുകളിലും രാജ്യത്തിനായി കളത്തിലിറങ്ങി. 2020 യൂറോ പ്രീക്വാർട്ടറിൽ കിലിയൻ എംബാപ്പെയുടെ കിക്ക് തടഞ്ഞിട്ട് സ്വിസിനെ ക്വാർട്ടറിലെത്തിച്ചത് യാൻ സോമറിന്റെ മിന്നും പ്രകടനമായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു കൂടുതലും സേവ്.
TAGS: SPORTS | FOOTBALL
SUMMARY: Switzerland goalkeeper Yann Sommer announces retirement from international football
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി. ഇന്നലെ 11,790 രൂപയായിരുന്നു വില. ഇന്ന്…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എക്സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വൻകുതിപ്പ്. ലീഡ് നിലയിൽ…
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയതിലെ മുഖ്യ സൂത്രധാരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു. പുല്‍വാമയിലെ വീടാണ് സുരക്ഷാസേന…
പറ്റ്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിടുമ്പോൾ, പോസ്റ്റൽ വോട്ടുകളിൽ വ്യക്തമായ ആധിപത്യവുമായി എൻഡിഎ.…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പ് നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ. രാവിലെ 11 മുതൽ പത്രിക നൽകാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം…
ബെംഗളൂരു: ബെംഗളൂരുവിലെ എഴുത്തുകാരുടെയും സാഹിത്യ പ്രവർത്തകരുടെയും ഒത്തുചേരല്‍ 'സർഗ്ഗസംഗമം ' നവംബർ 16-ന് ഇസിഎ ഹാളിൽ നടക്കും. രാവിലെ ഒൻപതിന്…