ബെംഗളൂരു: ബെംഗളൂരുവിൽ ആദ്യമായി രാത്രികാല പട്രോളിംഗിനും, ഗതാഗത നിയമലംഘനങ്ങൾക്കെതിരായ സ്‌പെഷ്യൽ ഡ്രൈവുകൾക്കും വനിതാ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തും. കഴിഞ്ഞ ദിവസം കോറമംഗലയിൽ ലിഫ്റ്റ് ചോദിച്ച കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്‌ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതുവരെ, രാത്രികാല പട്രോളിംഗിന് വനിതാ ട്രാഫിക് പോലീസുകാരെ ഉൾപെടുത്തിയിരുന്നില്ല.
എല്ലാ സ്റ്റേഷനുകളിലും ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ റാങ്കിലുള്ള രണ്ട് വനിതാ ഉദ്യോഗസ്ഥരെ നിർബന്ധമായും നൈറ്റ് പട്രോളിംഗിന് നിയോഗിക്കാൻ സ്റ്റേഷൻ ഇൻചാർജിനോട് നിർദേശിച്ചതായി ട്രാഫിക് ജോയിൻ്റ് പോലീസ് കമ്മീഷണർ എം. എൻ. അനുചേത് പറഞ്ഞു.
സ്ത്രീകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനാണിത്. വെള്ളിയാഴ്ച മുതൽ ഞായർ വരെ എല്ലാ വാരാന്ത്യങ്ങളിലും വാഹനമോടിക്കുന്നവർക്കെതിരെ സ്‌പെഷ്യൽ ഡ്രൈവ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുമായി ബന്ധപ്പെട്ട ഏത് സാഹചര്യവും പരിഹരിക്കാൻ വനിതാ പോലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനിൽ മുഴുവൻ സമയവും ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: BENGALURU | TRAFFIC POLICE
SUMMARY: In a first, women traffic police to join special drives and check violations at night
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…