രാത്രി യാത്ര നിരോധനം; ഉടൻ പരിഹാരമെന്ന് കർണാടക

ബെംഗളൂരു: കോഴിക്കോട്-കൊല്ലേഗൽ ദേശീയ പാത 766ലെ രാത്രി യാത്ര നിരോധനം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ സർക്കാർ അന്തിമമാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. രാത്രിയുള്ള ഗതാഗത നിരോധനം പരിഹരിക്കാൻ കർണാടകയും കേരളവും ഒരുപോലെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ദിപ്പുർ കടുവസങ്കേതം വഴിയുള്ള കോഴിക്കോട്-കൊല്ലെഗൽ ദേശീയപാത 766-ലാണ് രാത്രിയാത്ര നിരോധനമുള്ളത്.

രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെയുള്ള നിലവിലെ യാത്രാ നിരോധനം തന്നെ ദുരിതമാണ്. ഒമ്പതു മണിക്കുശേഷം വനാതിർത്തിയിലെത്തുന്ന ബസുകളുൾപ്പെടെയുള്ള വാഹനങ്ങൾ റോഡിൽ കാത്തുകിടന്ന് നേരം വെളുക്കുമ്പോൾ യാത്ര തുടരുകയാണ് പതിവ്. ഈ കാത്തുകിടപ്പ്, പുതിയ നിർദേശം നടപ്പായാൽ സന്ധ്യമുതലേ വേണ്ടിവരും.

ബെംഗളൂരുവിൽനിന്ന്‌ കോഴിക്കോട്ടേക്കുള്ള എളുപ്പവഴിയാണ് ദേശീയ പാത 766. മലപ്പുറം, വയനാട് ജില്ലകളുൾപ്പെടുന്ന മലബാർ മേഖലയിലേക്കുള്ള പ്രധാന പാതയും. കർണാടകത്തിലെ കൊല്ലെഗലിൽനിന്നും മൈസൂരു ഗുണ്ടൽപേട്ട് ബന്ദിപ്പുർ സുൽത്താൻബത്തേരി വഴി കോഴിക്കോട്ടേക്കുള്ള 272 കിലോമീറ്റർ പാതയാണിത്. ഇതിൽ കടുവസങ്കേതത്തിന്റെ ഭാഗമായ 25 കിലോമീറ്റർ ഭാഗത്താണ് രാത്രിയാത്രാ നിരോധനം.

The post രാത്രി യാത്ര നിരോധനം; ഉടൻ പരിഹാരമെന്ന് കർണാടക appeared first on News Bengaluru.

Savre Digital

Recent Posts

മലയാളം മിഷൻ അധ്യാപക പരിശീലനം

ബെംഗളൂരു : മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിലുള്ള അധ്യാപകര്‍ക്കായി നടത്തുന്ന പരിശീലന പരിപാടി 23, 24 തീയതികളിൽ നടക്കും.…

11 minutes ago

സൗജന്യ ഓണക്കിറ്റ് 26 മുതൽ

തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 26ന് ആരംഭിക്കും. അന്ത്യോദയ അന്നയോജന -എ.എ.വൈ (മഞ്ഞ)റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ…

17 minutes ago

കനത്ത മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…

8 hours ago

പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപുടം പ്രധാനാധ്യാപകന്‍ അടിച്ചു തകർത്തതായി പരാതി

കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…

9 hours ago

മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ  പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…

9 hours ago

കേരളത്തിൽ ഓടുന്ന 12 ട്രെയിനുകൾക്ക് അധിക സ്​റ്റോപ്പുകൾ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…

9 hours ago