രാമായണ പാരായണം കെഎൻഎസ്എസ് കരയോഗങ്ങളിൽ

ബെംഗളൂരു : കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളില്‍ കര്‍ക്കടക മാസം ഒന്ന് മുതല്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന രാമായണ പാരായണം സംഘടിപ്പിക്കുന്നു.

ദാസറഹള്ളി കരയോഗം മഹിളാ വിഭാഗം ചൈതന്യയുടെ ആഭിമുഖ്യത്തില്‍ ഒരു രാമായണ പാരായണം ജൂലൈ 16 നു രാവിലെ 9 നു സന്തോഷ് നഗറിലുള്ള കരയോഗം ഓഫീസില്‍ ആരംഭിക്കും. ആദ്യ അഞ്ചു ദിവസങ്ങളില്‍ കരയോഗം ഓഫീസില്‍ പാരായണം ചെയ്തതിനു ശേഷം രജിസ്റ്റര്‍ ചെയ്യുന്ന അംഗങ്ങളുടെ വീടുകളിലും രാമായണ പാരായണം നടത്തുന്നതാണ്. ആഗസ്റ്റ് 15ന് സമാപന ദിവസം രാവിലെ മുതല്‍ കരയോഗം ഓഫീസില്‍ രാമായണ പാരായണവും പട്ടാഭിഷേക പൂജയും ഉണ്ടായിരിക്കുന്നതാണ്.

എം എസ് നഗര്‍ കരയോഗത്തിന്റെ നേതൃത്വത്തില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന രാമായണം പാരായണം 16നു വൈകിട്ട് കരയോഗം ഓഫീസില്‍ സര്‍വ്വഐശ്വര്യ പൂജയോട് കൂടി ആരംഭിച്ചു തുടര്‍ന്നുള്ള ദിവസങ്ങളില്‍ അംഗങ്ങളുടെ വീടുകളില്‍ ദിവസേന രാമായണ പാരായണം ഉണ്ടായിരിക്കും. സമാപന ദിവസമായ ഓഗസ്റ്റ് 16നു നടക്കുന്ന പാരായണ യജ്ഞത്തിനും, പട്ടാഭിഷേക പൂജകള്‍ക്കും കെ കെ നായര്‍ മുഖ്യ കാര്‍മികത്വം വഹിക്കും.

തിപ്പസാന്ദ്ര സി വി രാമന്‍ നഗര്‍ കരയോഗം മഹിളാ വിഭാഗം പഞ്ചമിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 16 നു വൈകിട്ട് 6ന് രാമായണ പാരായണ പൂജകള്‍ ആരംഭിക്കും.

വിമാനപുര കരയോഗം മഹിളാ വിഭാഗം ജയാധാരയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 16 നു വൈകിട്ട് 5 നു കരയോഗം ഓഫീസ് മന്നം മെമ്മോറിയല്‍ ഹാളില്‍ രാമായണ പാരായണം ആരംഭിക്കും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അംഗങ്ങളുടെ വീടുകളില്‍ പാരായണം ചെയ്യുന്നതാണ്.

വിവേക് നഗര്‍ കരയോഗം മഹിളാ വിഭാഗം ത്രിവേണിയുടെ നേതൃത്വത്തില്‍ ജൂലൈ 16 നു രാമായണ പാരായണം ആരംഭിക്കും തുടര്‍ന്നുള്ള എല്ലാ ശനി ഞായര്‍ ദിവസങ്ങളില്‍ കരയോഗം ഓഫീസില്‍ രാമായണ പാരായണം ഉണ്ടായിരിക്കുന്നതാണ്.

മഹാദേവപുര കരയോഗത്തിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 15 നു കരയോഗം ഓഫീസില്‍ വച്ച് രാമായണ പാരായണം സംഘടിപ്പിക്കുന്നു.

അബ്ബിഗരെ ഷെട്ടിഹള്ളി കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 16 മുതല്‍ ഓഗസ്റ്റ് 15 വരെ കരയോഗം ഓഫീസിലും അംഗങ്ങളുടെ ഭവനങ്ങളിലും രാമായണ പാരായണം സംഘടിപ്പിക്കും . സമാപന ദിവസം ചടങ്ങുകള്‍ കരയോഗം ഓഫീസില്‍ ആയിരിക്കും.

ജയമഹല്‍ കരയോഗം മഹിളാ വിഭാഗം ജ്യോതി യുടെ നേതൃത്വത്തില്‍ ജൂലൈ 16 ന് കരയോഗം ഓഫീസില്‍ രാമായണ പാരായണം പൂജകള്‍ ആരംഭിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അംഗങ്ങളുടെ വീടുകളിലും രാമായണ പാരായണം സംഘടിപ്പിക്കും.

ബൊമ്മനഹള്ളി കരയോഗം മഹിളാ വിഭാഗം കാവേരിയുടെ നേതൃത്വത്തില്‍ രാമായണ പാരായണ പൂജകള്‍ സംഘടിപ്പിക്കുന്നു ഓഗസ്റ്റ് 11ന് കോടിചിക്കാനാഹള്ളി മഹാവീര്‍ മാര്‍വെല്‍ അപാര്‍ട്‌മെന്റ് ക്ലബ് ഹൌസില്‍ വച്ചു മുഴുദിന രാമായണ പാരായണവും ഉണ്ടായിരിക്കുന്നതാണ്.

മല്ലേശ്വരം കരയോഗം മഹിളാ വിഭാഗം മംഗളയുടെ നേതൃത്വത്തില്‍ ജൂലൈ 16 നു രാവിലെ 10.30 ന് കരയോഗം ഓഫീസില്‍ രാമായണ പാരായണം സംഘടിപ്പിക്കും.

സര്‍ജാപുര കരയോഗം മഹിളാ വിഭാഗം സരയുവിന്റെ നേതൃത്വത്തില്‍ ജൂലൈ 16 മുതല്‍ ഒരു മാസം അംഗങ്ങളുടെ വീടുകളില്‍ രാമായണ പാരായണം സംഘടിപ്പിക്കും.

വൈറ്റ്ഫീല്‍ഡ് കരയോഗം മഹിളാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ 16 മുതല്‍ രാമായണ പാരായണം ആരംഭിക്കും. തുടര്‍ന്നുള്ള ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം അംഗങ്ങളുടെ വീടുകളില്‍ പാരായണം നടത്തും.

ഹോറമാവു കരയോഗത്തിന്റെ നേതൃത്വത്തില്‍ രാമായണ പാരായണ മാസാചരണം 16 മുതല്‍ ഓഗസ്‌ററ് 16 വരെ സംഘടിപ്പിക്കുന്നു. പട്ടാഭിഷേക പൂജകള്‍ ഓഗസ്റ്റ് 15നു കരയോഗം ഓഫീസില്‍ സംഘടിപ്പിക്കും.
<br>
TAGS : KNSS | RAMAYANA MAASAM
SUMMARY : Ramayana recital at KNSS Karayogams

 

Savre Digital

Recent Posts

ഗഗന്‍യാന്‍ ദൗത്യം; ഐഎസ്‌ആര്‍ഒയുടെ പാരച്യൂട്ട് പരീക്ഷണം വിജയകരം

ബെംഗളൂരു: ഇന്ത്യയുടെ പ്രഥമ മനുഷ്യബഹിരാകാശ ദൗത്യമായ ഗഗൻയാനിനായുള്ള നിർണ്ണായകമായ പ്രധാന പാരച്യൂട്ട് പരീക്ഷണം ഐ.എസ്.ആർ.ഒ വിജയകരമായി പൂർത്തിയാക്കി. ക്രൂഡ് ദൗത്യത്തിന്റെ…

5 minutes ago

ഉദ്ഘാടനം ചെയ്തിട്ട് മാസങ്ങള്‍ മാത്രം; ചൈനയില്‍ കൂറ്റൻ പാലം തകര്‍ന്നു വീണു

ബീജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയില്‍ അടുത്തിടെ തുറന്ന ഹോങ്കി പാലം തകർന്നു വീണു. പാലത്തിന്റെ വലിയൊരു ഭാഗം താഴെയുള്ള…

1 hour ago

ഡൽഹി സ്ഫോടനം: കാര്‍ ഡീലര്‍ അറസ്റ്റില്‍

ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച കാർ പുല്‍വാമ സ്വദേശിക്ക് വിറ്റ ഡീലർ അറസ്റ്റില്‍. കാർ ഡീലർ സോനുവാണ്…

2 hours ago

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,505 രൂപയാണ് ഇന്നത്തെ വില. പവന് 240 രൂപ…

3 hours ago

നടൻ ഗോവിന്ദ വീട്ടിൽ കുഴഞ്ഞുവീണു, അബോധാവസ്ഥയിൽ ചികിത്സയിൽ

മുംബൈ: ബോളിവുഡ് താരം ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…

4 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; എ പത്മകുമാറിന് വീണ്ടും നോട്ടീസ്

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് വീണ്ടും നോട്ടീസയച്ച്‌ പ്രത്യേക അന്വേഷണ സംഘം.…

4 hours ago