ബെംഗളൂരു: ബെംഗളൂരു രാമേശ്വരം സ്‌ഫോടനക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ ലക്ഷ്യം വെച്ചത് കര്‍ണാടകയിലുടനീളം സ്‌ഫോടനം നടത്താനായിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി വെളിപ്പെടുത്തി. കര്‍ണാടകയിലുടനീളം ബോംബ് സ്ഫോടനത്തിന് പദ്ധതി തയ്യാറാക്കാന്‍ ശിവമോഗ തീര്‍ഥഹള്ളി സ്വദേശിയായ അബ്ദുള്‍ മതീന്‍ താഹ തന്നോട് ആവശ്യപ്പെട്ടതായി അറസ്റ്റിലായ മുസമ്മില്‍ ഷെരീഫ് ആണ് എന്‍ഐഎക്ക് മൊഴി നല്‍കിയത്.
മുസാവിര്‍ ഹുസൈന്‍ ഷസേബ് എന്നയാളാണ് സ്‌ഫോടനക്കേസിലെ മുഖ്യ സൂത്രധാരനായ അബ്ദുള്‍ മതീന്‍ താഹയുടെ നിര്‍ദേശപ്രകാരം കഫേയില്‍ ബോംബ് സ്ഥാപിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിരുന്നു. 2019ല്‍ ശിവമോഗയില്‍ നടന്ന തുംഗ ട്രയല്‍ സ്ഫോടനത്തിലും 2022 നവംബര്‍ 21ന് മംഗളൂരുവില്‍ നടന്ന കുക്കര്‍ സ്ഫോടനത്തിലും ഇരുവരും പങ്കാളികളാണ്.
2019-ല്‍ നോര്‍ത്ത് ബെംഗളൂരുവിലെ ഹെഗ്ഡെ നഗറിലേക്ക് താമസം മാറിയതിന് ശേഷമാണ് ഷെരീഫ് താഹയുമായും ഷാസേബുമായും ബന്ധപ്പെടുന്നത്. താഹയും ഷാസേബും ആസൂത്രണം ചെയ്ത ഭീകരാക്രമണ പദ്ധതികളെക്കുറിച്ച് ഇയാള്‍ക്ക് അറിയാമായിരുന്നുവെന്നും ഐസിസ് ഹാന്‍ഡ്ലര്‍മാരുമായി ബന്ധപ്പെട്ടിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
ആക്രമണം നടത്താന്‍ അനുയോജ്യമായ തിരക്കേറിയ സ്ഥലങ്ങളും ഹോട്ടലുകളും കണ്ടെത്താന്‍ താഹയെയും ഷാസേബിനെയും സഹായിച്ചത് ഷെരീഫായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാമേശ്വരം കഫേയില്‍ ബോംബ് സ്ഥാപിക്കാന്‍ പ്രതികള്‍ തീരുമാനിച്ചത്.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ കണ്ടെത്തിയ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതിന് പിന്നാലെ പ്രതികളെക്കുറിച്ച് വിവരം അറിയിക്കുന്നവര്‍ക്ക് പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.
The post രാമേശ്വരം കഫെ സ്‌ഫോടനം; പ്രതികള്‍ കര്‍ണാടകയിലുടനീളം സ്‌ഫോടനത്തിന് ലക്ഷ്യം വെച്ചതായി സൂചന appeared first on News Bengaluru.
Powered by WPeMatico
കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക് മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…
ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…
ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…
ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്) സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…
ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…
ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…